കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മാരത്തോണ്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി രാത്രി ഒരു മണിയോടെ നടന് ദിലീപും സംവിധായകന് നാദിര്ഷായു...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മാരത്തോണ്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി രാത്രി ഒരു മണിയോടെ നടന് ദിലീപും സംവിധായകന് നാദിര്‍ഷായും പുറത്തിറങ്ങി.
പൊലീസിന്റെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കിയെന്നും ആത്മവിശ്വാസമുണ്ടെന്നഉം പുറത്തിറങ്ങിയ ദിലീപ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
തന്നെ ചോദ്യം ചെയ്യാനല്ല വിളിപ്പിച്ചതെന്നും താന്‍ കൊടുത്ത പരാതിയില്‍ മൊഴി നല്‍കുകയായിരുന്നുവെന്നും ദിലീപ് ആവര്‍ത്തിച്ചു.
പുറത്തിറങ്ങിയ ദിലീപ് നടന് സിദ്ദീഖിനൊപ്പമാണ് തിരിച്ചുപോയത്. ദിലീപിനെയും സംവിധായകന് നാദിര്‍ഷായേയും മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു വിധേയരാക്കിയതിനെ തുടര്‍ന്ന് കാര്യങ്ങള്‍ അറിയാനായി നടന് സിദ്ദീഖ് ആലുവ പൊലീസ് ക്ളബിലെത്തിയിരുന്നു.
തന്നെ ആരും വിളിച്ചതോ അയച്ചതോ അല്ലെന്നും സഹപ്രവര്‍ത്തകര്‍ക്ക് എന്തു പറ്റിയെന്ന് അറിയാനെത്തിയതാണെന്നും ദിലീപ് പറഞ്ഞു. ഇരുവരും പൊലീസിന്റെ നിയന്ത്രണത്തില്‍ കഴിയുന്നതില്‍ ആശങ്കയുണ്ടെന്നും സിദ്ദീഖ് പറഞ്ഞു.
എന്നാല്‍, സിദ്ദീഖിനെ പൊലീസ് ക്ളബിനകത്തേയ്ക്കു കയറ്റാനാവില്ലെന്നു പൊലീസ് പറഞ്ഞു. ഇതിനു പിന്നാലെ നാദിര്‍ഷായുടെ സഹോദരന് സമദും എത്തിയിരുന്നു.
പതിമൂന്നു മണിക്കൂറിലേറെയാണ് ഇവരെ പൊലീസ് ചോദ്യം ചെയ്തത്.
COMMENTS