പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ പിപി റോഡില്‍ മഴവെള്ളം നിറഞ്ഞ ഗട്ടറില്‍ കാര്‍ വീണതിന്റെ ആഘാതത്തില്‍ യുവതി കാറില്‍ പ്രസവിച്ചു. വാത്തിയായത്ത...
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ പിപി റോഡില്‍ മഴവെള്ളം നിറഞ്ഞ ഗട്ടറില്‍ കാര്‍ വീണതിന്റെ ആഘാതത്തില്‍ യുവതി കാറില്‍ പ്രസവിച്ചു.
വാത്തിയായത്ത് ആശുപത്രിക്ക് സമീപം ഞായറാഴ്ച രാത്രി 1.50നാണ് യുവതി കാറില്‍ പ്രസവിച്ചത്.
ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചതിനാല്‍ മറ്റു ബുദ്ധിമുട്ടുകളുണ്ടായില്ല. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
തമിഴനാട് സ്വദേശിനിയായ സുനിത (28)യാണ് പ്രസവിച്ചത്. പെണ്‍കുഞ്ഞിന് 2.8 കിലോ തൂക്കമുണ്ട്.
പിപി റോഡ് ഗട്ടര്‍ വീണ് ഗതാഗതം അസാധ്യമായിട്ടു വര്‍ഷങ്ങളായി. പരാതികള്‍ പലതുണ്ടായിട്ടും അധികൃതര്‍ കണ്ണുതുറക്കുന്നില്ല. ഇവിടെ അപകടങ്ങളും പതിവാണ്.
COMMENTS