Search

  ദാവൂദിനെ പാകിസ്ഥാനില്‍ വകവരുത്താന്‍ എത്തിയ റോ സംഘത്തെ അവസാനനിമിഷം പിന്തിരിപ്പിച്ചതാര്?

ന്യൂഡല്‍ഹി: 2013ല്‍ പാകിസ്ഥാന്‍ തീരനഗരമായ കറാച്ചിയില്‍ വച്ച് ആഗോള ഭീകരനും അധോലോക തലവനുമായ ദാവൂദ് ഇബ്രാഹിമിനെ വധിക്കാന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘം നടത്തിയ ദൗത്യം വിജയത്തിലെത്തുന്നതിനു തൊട്ടുമുന്‍പു പൊളിച്ചതാരെന്ന ചോദ്യത്തിന് ഉത്തരം തേടി മാധ്യമങ്ങള്‍.

വാര്‍ത്താചാനലായ ഐബിഎന്‍ ആണ് ഞെട്ടിക്കുന്ന ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയൊരു ദൗത്യമായിരുന്നു ദാവൂദിനെ കൊല്ലാനായി നടത്തിയത്. അതു വിജയത്തിലെത്തിയതുമാണ്. ആ നിമിഷത്തിലാണ് ഇന്ത്യയില്‍ നിന്ന് ഒരു ഉന്നതന്റെ ഫോണ്‍ കോള്‍ എത്തുന്നതും ദൗത്യം ഉപേക്ഷിക്കേണ്ടി വന്നതും.

1993ലെ മുംബയ് സ്‌ഫോടന പരമ്പരക്കേസില്‍ ഇന്ത്യ തേടുന്ന പ്രധാന കുറ്റവാളിയാണ് ദാവൂദ് ഇബ്രാഹിം.
മുംബയ് സ്‌ഫോടനത്തിനു ശേഷം പാകിസഥാനിലേക്ക് കടന്ന ദാവൂദ് കറാച്ചി താവളമാക്കി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ദുബായിലും ഇയാള്‍ക്കു താവളമുണ്ട്.


ദാവൂദ് ഇബ്രാഹിം
ദാവൂദിനെ പലതവണ പിടികൂടാന്‍ രഹസ്യാന്വേഷണ വിഭാഗം ശ്രമം നടത്തിയിരുന്നു. ഏറ്റവും ഒടുവില്‍ 2013ല്‍ കറാച്ചിയില്‍ വച്ച് ദാവൂദിനെ റോ വളഞ്ഞു. റോയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് പേരടങ്ങുന്ന കമാന്‍ഡോ സംഘമാണ് ദാവൂദ് വേട്ടയ്ക്ക് ഇറങ്ങിയത്.

'സൂപ്പര്‍ ബോയ്‌സ്' എന്ന പേരിട്ട സംഘം സുഡാന്‍, ബംഗ്‌ളാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചാണ് പാകിസ്ഥാനില്‍ എത്തിയത്. ഇസ്രായേലെ ചാരസംഘടനയായ മൊസാദിന്റെ പിന്തുണയും സംഘത്തിനുണ്ടായിരുന്നു.

ദാവൂദിനെ വധിക്കാന്‍ സെപ്തംബര്‍ 13 ആയിരുന്നു തീയതിയായി നിശ്ചയിച്ചത്. ദാവൂദിന്റെ നീക്കങ്ങള്‍ മനസ്സിലാക്കിയ സംഘം അദ്ദേഹം പതിവായി യാത്ര ചെയ്യുന്ന കറാച്ചിയിലെ ക്ലിപ്ടണ്‍ റോഡിലെ വസതി മുതല്‍ ഡിഫന്‍സ് ഹൗസിംഗ് സൊസൈറ്റി വരെ നിരീക്ഷണത്തിനുള്ളിലാക്കി.

ഈ വഴിയിലുള്ള ഒരു ദര്‍ഗ്ഗ ദാവൂദ് വധത്തിനുള്ള കേന്ദ്രമായും നിശ്ചയിച്ചു. ദാവൂദിന്റെ കാറിനെ കുറിച്ചുള്ള വിശദാംശവും ഏറ്റവും പുതിയ വീഡിയോ ദൃശ്യങ്ങളും സൂപ്പര്‍ ബോയ്‌സ് സംഘടിപ്പിച്ചിരുന്നു.

ഒരു പിഴവും വരുത്താത്ത വിധം ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി 2013 സെപ്തംബര്‍ 13ന് വഴിയില്‍ പതിയിരുന്ന സൂപ്പര്‍ ബോയ്‌സിന് അവസാന നിമിഷം എത്തിയ ഒരു ഫോണ്‍ സന്ദേശത്തോടെ ദൗത്യത്തില്‍ നിന്ന് പിന്മാറേണ്ടിവന്നുവെന്നാണ് ഐബിഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആരായിരുന്നു സന്ദേശത്തിനു പിന്നിലെന്നോ ദൗത്യം ഉപേക്ഷിക്കാന്‍ തക്കവിധം എന്തു സന്ദേശമാണ് സൂപ്പര്‍ ബോയ്‌സിന് ലഭിച്ചതെന്നോ ഐബിഎന്‍ ചാനലിന് ഈ രഹസ്യം വെളിപ്പെടുത്തി നല്‍കിയ വ്യക്തി വ്യക്തമാക്കിയിട്ടില്ല.

ഇതേസമയം, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏതോ ഉന്നതനാണ് ഇടപെട്ടതെന്നു വ്യപകമായ സംശയം ഉയര്‍ന്നിട്ടുണ്ട്. വരും നാളുകളില്‍ വാര്‍ത്ത പുറത്തുവരുമെന്നു പ്രതീക്ഷിക്കാം.

Top Ten Beauties of Pakistan
Almost a year ago India came very close to eliminating Dawood Ibrahim, the country's most wanted terrorist and accused in the 1993 Mumbai serial bomb blasts, who is being shielded by Pakistan. A team of Indian commandos had infiltrated into Pakistan to hunt Dawood and were all set to execute the highly secret operation before they were asked to not carry out the strike.
Indian intelligence agencies have been trying to trace and nab Dawood ever since he fled to Pakistan more than two decades ago after masterminding the biggest terror strike in the country.
But several attempts at extraditing him have failed over the years. Now explosive details accessed by IBN7 suggests India attempted a daring covert operation to eliminate Dawood on Pakistan's territory.

"An operation was planned in 2013 to eliminate Dawood. Nine agents were selected by RAW for the operations. The operatives were given passports of Sudan, Bangladesh and Nepal. The team was called Super Boys," claimed a source.
For the operation, RAW had sought active support from Israel's Mossad and September 13 was chosen as the date of execution, the source said.
According to the source, "Dawood has been living in Karachi for years and every day he travels from his Clipton Road home to the Defence Housing Society. This was the opportunity the 'Super Boys' chose to utilise. A dargah on the way was chosen as the spot for execution. On September 13, 2013, the nine commandos took positions across the road. The commandos not only knew details of Dawood's car but also had a latest video which exposed his present appearance."


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “  ദാവൂദിനെ പാകിസ്ഥാനില്‍ വകവരുത്താന്‍ എത്തിയ റോ സംഘത്തെ അവസാനനിമിഷം പിന്തിരിപ്പിച്ചതാര്?