Search

മന്‍ സരോവര്‍ യാത്ര ചൈന തടഞ്ഞു, അതിര്‍ത്തി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയെന്നു സൂചന


അഭിനന്ദ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ മന്‍ സരോവര്‍ യാത്ര ചൈന തടഞ്ഞത് മോശം കാലാവസ്ഥയെന്നു പറഞ്ഞാണെങ്കിലും സിക്കിമില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി സംഘര്‍ഷമാണ് കാരണമെന്നു സൂചന.

സിക്കിമിലെ നാഥുലാ ചുരം വഴിയുള്ള യാത്രയാണ് വിലക്കിയിരിക്കുന്നത്. ഇന്ത്യയുടെ  47 തീര്‍ത്ഥാടകര്‍ക്കാണ് ചൈന പ്രവേശനം നിഷേധിച്ചത്.

മണ്ണിടിച്ചിലും മഴയും തുടരുന്നതിനാല്‍ മതിയായ സുരക്ഷ ഒരുക്കാനാവില്ലെന്നും അതിനാല്‍ യാത്ര തടയുകയാണെന്നുമാണ് ചൈനീസ് വിദേശകാര്യ വക്താവ് ജെങ് സുഹാങ് പറഞ്ഞത്.

ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളിലെയും വിദേശ മന്ത്രാലയങ്ങള്‍ ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ജൂണ്‍ 19 നാണ് ഇന്ത്യന്‍ സംഘം അതിര്‍ത്തി കടന്നു ചൈനയിലേക്കു പോകാന്‍ എത്തിയത്. ചൈനീസ് അധികൃതര്‍ യാത്ര വിലക്കിയതിനെ തുടര്‍ന്ന് അവര്‍ ബേസ് ക്യാമ്പിലേക്കു മടങ്ങി. ജൂണ്‍ 23 ന് വീണ്ടും കടക്കാന്‍ ശ്രമിച്ചെങ്കിലും ചൈന അനുമതി നിഷേധിച്ചു. ഇനി എപ്പോള്‍ യാത്ര തുടരാനാവുമെന്ന് അറിയില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബാഗ്ലേ പറഞ്ഞു. തുടര്‍ന്ന് തീര്‍ഥാടകര്‍ നാട്ടിലേക്കു മടങ്ങി.

350 ലധികം യാത്രക്കാര്‍ ഇക്കുറി നഥുലാ റൂട്ട് വഴി യാത്രയ്ക്കായി രജിസ്റ്റര്‍ ചെയ്തിരുന്നു. ഏഴ് ബാച്ചുകളായാണ് ഇവരെ തിരിച്ചിരുന്നത്.


ലിപു ചുരം വഴിയാണ് പതിവ് യാത്ര. ഇതിനു പുറമേയാണ് നാഥുല വഴി രണ്ടാം പാത 2015 ല്‍ ഇരു രാജ്യങ്ങളും പരസ്പര സമ്മതത്തോടെ തുറന്നത്. ഈ രണ്ടാം വഴിയാണ് ഇപ്പോള്‍ ചൈന അടച്ചിരിക്കുന്നത്. താരതമ്യേന സൗകര്യപ്രദമായ റൂട്ടാണ് നാഥുല വഴിയുള്ളത്.

ഇതേസമയം, അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാക്കിക്കൊണ്ട്, ചൈനീസ് സൈനികര്‍ സിക്കിമില്‍ ഇന്ത്യന്‍ അതിര്‍ത്തിക്കകത്തു കടന്ന് രണ്ട് സൈനിക ബങ്കറുകള്‍ തകര്‍ത്തതും യാത്ര തടഞ്ഞതും തമ്മില്‍ ബന്ധമുണ്ടെന്നാണ് സൂചന.

സിക്കിമിലെ ദോകാ ലാ ജനറല്‍ മേഖലയില്‍ പത്തു ദിവസത്തോളമായി സംഘര്‍ഷം നിലനില്‍ക്കുകയാണ്. ചൈനീസ് പട്ടാളക്കാര്‍ കടന്നുകയറിയപ്പോള്‍ ഇന്ത്യന്‍ സൈനികര്‍ മനുഷ്യമതില്‍ തീര്‍ത്താണ്  പ്രതിരോധിച്ചത്. ഈ സംഘര്‍ഷത്തിന്റെ ചിത്രങ്ങള്‍ ഇരു പക്ഷത്തെയും സൈനികര്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.


ദോകാ ലാ മേഖലയിലെ ലാല്‍ട്ടണിലാണ് ഇന്ത്യന്‍ ബങ്കറുകള്‍ നശിപ്പിച്ചത്. ജൂണ്‍ 20 ന് ഇരുപക്ഷത്തെയും സൈനിക ഉദ്യോഗസ്ഥര്‍ ഫ്‌ളാഗ് മീറ്റിംഗ് വിളിച്ചിരുന്നെങ്കിലും സംഘര്‍ഷം അയഞ്ഞിട്ടില്ല.

സിക്കിം-ഭൂട്ടാന്‍-ടിബറ്റ് ട്രൈ ജംഗ്ഷനിലെ ദോകാ ലായില്‍ 2008 നവംബറില്‍ ചൈനീസ് സൈന്യം ഇന്ത്യന്‍ സൈനിക ബങ്കറുകള്‍ തകര്‍ത്തിരുന്നു. അതിനു ശേഷം ഈ മേഖലയില്‍ സംഘര്‍ഷം ആദ്യമാണ്.


China imposed travel ban on Indian pilgrims to Mansarovar due to bad weather.
Traveling by Nathula Pass in Sikkim is prohibited. China denied the entry of 47 pilgrims.

China's Foreign Ministry spokesperson Jung Suuong said that it will not be able to provide adequate protection because of the heavy rains and rains.

Foreign Ministers of both countries will discuss the issue, he said.

On June 19, the Indian team crossed the border with China. The Chinese authorities stopped traveling and they returned to base camp. On June 23, she tried to enter again but China denied permission.

Indian Ministry of External Affairs spokesperson Gopal Bagle said: "I do not know when will be able to restart the journey.

More than 350 passengers were registered for the journey via Nathula route.

The regular journey is through the Lipu Pass. In addition, both countries have opened Nandula  Line in 2015. It is a relatively convenient route to Lipu pass.

Tags: China, travel ban, Indian pilgrims, Mansarovar, weather,  Nathula Pass, Sikkim ,  Jung Suuong,  rain, Foreign Minister, Gopal Bagle , Lipu pass


vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മന്‍ സരോവര്‍ യാത്ര ചൈന തടഞ്ഞു, അതിര്‍ത്തി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയെന്നു സൂചന