സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കന്നുകാലികളെ ഇറച്ചിക്കു വിലിക്കുന്നത് നിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനത്തെ തുടര്‍ന്ന്...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: കന്നുകാലികളെ ഇറച്ചിക്കു വിലിക്കുന്നത് നിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനത്തെ തുടര്‍ന്ന് രാജ്യമെമ്പാടും മാടുകളെ ഒഎല്‍എക്സ് പോലുള്ള ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സൈറ്റുകളിലൂടെ വില്‍ക്കുന്നു.വളര്‍ത്തുമൃഗം എന്നു കാട്ടിയാണ് വില്‍പ്പന. പശുക്കളാണ് ഏറ്റവുമധികം വില്പനയ്ക്കുള്ളത്.
പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രതിനിധാനം ചെയ്യുന്ന ഉത്തര്‍പ്രദേശിലെ വാരാണസിയില്‍നിന്നുള്ള രവിശര്മ, 75,000 രൂപയ്ക്കാണ് തന്റെ സ്വിസ് ബ്രൗണ്‍ പശുവിനെ വില്‍പ്പനയ്ക്കു വച്ചിരിക്കുന്നത്. ചില ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവര്‍ക്ക് പശുവിനെ വില്‍ക്കില്ലെന്നും രവി ശര്‍മ വ്യക്തമാക്കുന്നുണ്ട്.
ഘാസിപുര്‍ നിവാസിയായ ഭീം സിംഗ്, തന്റെ മൂന്നു പശുക്കളെ വിപണി വിലയിലും 50 ശതമാനം താഴ്ത്തി വില്‍ക്കുകയാണ്. ഇനി പശുക്കളെ സൂക്ഷിക്കുന്നത് അപകടമാണെന്ന തോന്നലിലാണ് ഭീംസിംഗ്. പശുവിനെ വളര്‍ത്തുന്നതിന്റെ പേരില്‍ ആക്രമിക്കപ്പെടുമോ എന്നുവരെ ഭീംസിംഗ് ഭയക്കുന്നു.
ഇകൊമേഴ്സ് വെബ്സൈറ്റുകളില്‍ മുമ്പ് പശുക്കളെ വില്‍ക്കുക പതിവില്ല. ഇപ്പോള്‍ പെട്ടെന്ന് കൂട്ടത്തോടെ ആളുകള്‍ വില്പനയ്ക്കു വന്നിരിക്കുന്നത് കേന്ദ്ര നീക്കമുണ്ടാക്കിയ ആശങ്കയെ തുടര്‍ന്നാണ്. ഇന്റര്‍നെറ്റിലൂടെ ഇടപാടുകാരെ കണ്ടെത്തി എങ്ങനെയും കൈവശമുള്ള മാടുകളെ കൈയടിക്കാന്‍ നോക്കുകയാണ് ഉടമകള്‍.
പല സംസ്ഥാനങ്ങളും ഈ ഉത്തരവ് റദ്ദാക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, ഫലപ്രദമായ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ കോടതിയെ സമീപിക്കാനും ആലോചിക്കുന്നുണ്ട്. ഇതിനിടെ, മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവ് ഒരു മാസത്തേയ്ക്കു സ്റ്റേ ചെയ്തിട്ടുണ്ട്. ഈ സമയം കൊണ്ട് കന്നുകാലികളെ കൈയൊഴിയാന്‍ നോക്കുകയാണ് കര്‍ഷകര്‍.
ഇതേസമയം, കന്നുകാലികളെ കര്‍ഷകര്‍ക്കു വില്‍ക്കുന്നതിന് വിലക്കില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷ വര്ധന് പറഞ്ഞു. മൃഗവിപണിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും കന്നുകാലികളുടെ ക്ഷേമം ഉറപ്പുവരുത്താനും മാത്രമാണ് നിയമം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബീഫ്, ലെതര്‍ കയറ്റുമതിക്ക് പുതിയ തീരുമാനം തിരിച്ചടിയായിട്ടുണ്ട്. ഈ രംഗത്ത് വന്‍ തൊഴില്‍ പ്രതിസന്ധിക്കും വ്യാപാര നഷ്ടത്തിനും ഈ നീക്കം കാരണമായേക്കും.
COMMENTS