കശ്മീരില്‍ ഭീകരര്‍ വധിച്ച ആറു പൊലീസുകാരുടെ മൃതദേഹങ്ങള്‍ വികൃതമാക്കി, തിരിച്ചടിക്കാന്‍ സേന രംഗത്ത്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ അചാബല്‍ പട്ടണത്തിനു സമീപം  ആറു പൊലീസുകാരെ വധിച്ച ഭീകരര്‍ അവരുടെ മൃതദേഹങ്ങള്‍ വികൃതമാക്കു...

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ അചാബല്‍ പട്ടണത്തിനു സമീപം  ആറു പൊലീസുകാരെ വധിച്ച ഭീകരര്‍ അവരുടെ മൃതദേഹങ്ങള്‍ വികൃതമാക്കുകയും ആയുധങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്തു.

പൊലീസിനെ ആക്രമിച്ചത് പതിനഞ്ചോളം വരുന്ന സംഘമായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ പകച്ചുപോയെങ്കിലും പൊലീസ് ശക്തമായി തിരിച്ചടിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനത്തിലായിരുന്നില്ല പൊലീസ് സംഘം.

ഭീകരര്‍ ആയുധങ്ങള്‍ തട്ടിയെടുത്ത ശേഷം പൊലീസുകാരുടെ മുഖത്ത് നിരവധി തവണ നിറയൊഴിച്ചാണ് മൃതദേഹങ്ങള്‍ വികൃതമാക്കിയത്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തോയ്ബ ഏറ്റെടുത്തു. ഭീകരരെ പിടികൂടാന്‍ സേന തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

അചാബലിലെ താജിവാരയ്ക്കടുത്തുവച്ചായിരുന്നു ആക്രമണം. സബ് ഇന്‍സ്‌പെക്ടര്‍ ഫിറോസ് ദാര്‍ ഉള്‍പ്പെടെ ആറു പൊലീസുകാര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗഗുരുതരമായി പരിക്കേറ്റ പൊലീസുകാര്‍ ചികിത്സയിലാണ്.

കോണ്‍സ്റ്റബിള്‍മാരായ ഷാരിക് അഹ്മദ്, തന്‍വീര്‍ അഹ്മദ് (ബഡ്ഗാം ജില്ല), ഷറാസ് അഹമ്മദ് (അചാബല്‍), ആസിഫ് അഹ്മദ്, സബ്‌സാര്‍ അഹ്മദ് (അനന്ത്‌നാഗ്) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് ഡയറക്ടര്‍ ജനറല്‍ എസ് പി വൈദ് പറഞ്ഞു.

തെക്കന്‍ കശ്മീരിലെ അര്‍വാനി ഗ്രാമത്തില്‍ ഇന്ന് പകല്‍ ജുനൈദ് മാട്ടൂ ഉള്‍പ്പെടെയുള്ള രണ്ട് ലഷ്‌കര്‍ ഭീകരരെ സുരക്ഷാ ഭടന്മാരെ വധിച്ചിരുന്നു.

ഇതിനിടെ, കുല്‍ഗാമില്‍ പൊലീസ് സംഘത്തെ ആക്രമിച്ച ഭീകരര്‍ അഞ്ച് പൊലീസുകാരെയും രണ്ട് ബാങ്ക് ഗാര്‍ഡുകളെയും കൊലപ്പെടുത്തിയിരുന്നു.



Summary: At least six policemen were killed near Achabal town in Anantnag district of Jammu and Kashmir. The police were attacked by a group of 15 men. Even though it was blown into an unexpected attack, the police forcefully recovered. The police team was not in bullet proof vehicle. Lashkar-e-Taiba, a Pakistani-based terrorist group, has claimed responsibility for the attack. The army has started searching for terrorists.

Tags: Achabal , Anantnag , Jammu and Kashmir, attacke, Lashkar-e-Taiba, Pakistan,  terrorist group


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5040,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10978,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1451,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: കശ്മീരില്‍ ഭീകരര്‍ വധിച്ച ആറു പൊലീസുകാരുടെ മൃതദേഹങ്ങള്‍ വികൃതമാക്കി, തിരിച്ചടിക്കാന്‍ സേന രംഗത്ത്
കശ്മീരില്‍ ഭീകരര്‍ വധിച്ച ആറു പൊലീസുകാരുടെ മൃതദേഹങ്ങള്‍ വികൃതമാക്കി, തിരിച്ചടിക്കാന്‍ സേന രംഗത്ത്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-6FDI_wnB4MniCWBPpsuTZFL2avO8vuVu_KvPnePExfhuNJkP7PKupbvyxeAK6TZ436GDB48juXbOSGx_1c0TqrixDp4JRPmGQ8yIO2AIQ6ASCag_g_LppRQDitj8uWs9ki2CEgbcPod3/s400/feroz-dar-sh0_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-6FDI_wnB4MniCWBPpsuTZFL2avO8vuVu_KvPnePExfhuNJkP7PKupbvyxeAK6TZ436GDB48juXbOSGx_1c0TqrixDp4JRPmGQ8yIO2AIQ6ASCag_g_LppRQDitj8uWs9ki2CEgbcPod3/s72-c/feroz-dar-sh0_vyganews.jpg
www.vyganews.com
https://www.vyganews.com/2017/06/bodies-of-police-men-mutilated-in-jand-k.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/bodies-of-police-men-mutilated-in-jand-k.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy