തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ വ്യാഴാഴ്ച ബിജെപി ഹര്‍ത്താല്‍. പാര്‍ട്ടിയുടെ ജില്ലാ ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ വ്യാഴാഴ്ച ബിജെപി ഹര്‍ത്താല്‍. പാര്‍ട്ടിയുടെ ജില്ലാ ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. ചര്ത്തലയിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
രാത്രി ഒമ്പത് മണിയോടെയാണ് ബിജെപി ജില്ലാ കമ്മിറ്റ് ഓഫീസിനു നേരെ പെട്രോള്‍ ബോംബ് ആക്രമണമുണ്ടായത്. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടു പേര് ബോംബെറിഞ്ഞെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഡല്‍ഹിയില്‍ ആക്രമണിക്കപ്പെട്ടതിനു പിന്നാലെയാണ് ബിജെപി പാര്‍ട്ടി ഓഫീസുകള്‍ക്കു നേരെ ആക്രമണമുണ്ടായത്. കേരളത്തില്‍ പലയിടത്തും ആക്രമണങ്ങള്‍ ഉണ്ടായതായാണ് വിവരം. ആലപ്പുഴ, കോട്ടയം ജില്ലകളിലെ പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു.
ബുധനാഴ്ച വൈകുന്നേരമാണ് ഡല്‍ഹി എകെജി ഭവനില്‍ വാര്‍ത്താ സമ്മേളനത്തിനെത്തിയ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഹിന്ദുസേനാ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

COMMENTS