വര്‍ണ്ണ വിവേചനവും ലിംഗ വിവേചനവും പ്രചരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കാന്‍ ഇനി അനുഷ്ക ശര്‍മ്മയെ കിട്ടില്ല. ചര്‍മ്മത്തിന്റെ നിറം വര്...
വര്‍ണ്ണ വിവേചനവും ലിംഗ വിവേചനവും പ്രചരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കാന്‍ ഇനി അനുഷ്ക ശര്‍മ്മയെ കിട്ടില്ല. ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കുമെന്നു വാഗ്ദാനം ചെയ്യുന്ന കോസ്മെറ്റിക് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്നാണ് താരസുന്ദരി പറയുന്നത്. പുരുഷന്മാരായ താരങ്ങള്‍ പോലും സോപ്പിന്റെയും ചീപ്പിന്റെയും പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട് ഉല്പന്നത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്കുന്ന നാട്ടിലാണ് അനുഷ്കയുടെ ധീരമായി തീരുമാനം. പല മുന്‍നിര താരങ്ങളും പരസ്യങ്ങളിലൂടെ കോടിക്കണക്കിന് രൂപയാണ് സമ്പാദിക്കുന്നത്.
അന്താരാഷ്ട്ര ബ്രാന്‍ഡായ പാന്റിന്റെ ഹെയര്‍ പ്രോഡക്ടുകളുടെ ബ്രാന്‍ഡ് അംബാഡഡറായി അനുഷ്കയെ നിയമിച്ചിരുന്നു. ഉല്പന്നത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഇവന്റിലാണ് താരം നിലപാട് വ്യക്തമാക്കിയത്.
COMMENTS