കൊച്ചി: വോട്ടു കൂടിയതിന്റെ കണക്കല്ല, തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണ് വേണ്ടതെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തോട് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ...
കൊച്ചി: വോട്ടു കൂടിയതിന്റെ കണക്കല്ല, തിരഞ്ഞെടുപ്പില്‍ വിജയിക്കുകയാണ് വേണ്ടതെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തോട് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ.
കേരള സന്ദര്‍ശനത്തിനെത്തിയ അമിത് ഷാ എന്‍ഡിഎ യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിര്‍ബന്ധമായും സീറ്റുകള്‍ നേടണമെന്നും അദ്ദേഹം നേതാക്കളോട് ആവശ്യപ്പെട്ടു.
കേരളത്തില്‍ നിന്ന് കേന്ദ്ര മന്ത്രിയടക്കമുള്ള കാര്യങ്ങള്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം ചര്‍ച്ച ചെയ്യാണെന്ന് ദേശീയ അധ്യക്ഷന്‍ നേതാക്കളെ അറിയിച്ചു.
ബൂത്ത് തലം മുതല്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തില്‍ മുന്നണി ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് മാധ്യമങ്ങളെ അറിയിച്ചു.
നേരത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അമിത് ഷായെ ബിജെപി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു.
Amit Shah, BJP, Kerala, Politics

COMMENTS