BREAKING NEWS
Search

ആമിറിനൊപ്പം അഭിനയിക്കാന്‍ സണ്ണി ലിയോണിന് മോഹം: സമ്മതം അറിയിച്ച് ആമിര്‍

പോണ്‍ താരത്തില്‍ നിന്നും ചലച്ചിത്ര നടിയായി മാറിയ സണ്ണി ലിയോണിന് ബോളിവുഡ് താരം ആമിറിനോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹം. ഒരു അഭിമുഖത്തിലാണ് തന്റെ മോഹം സണ്ണി തുറന്നു പറഞ്ഞത്. ഒപ്പം അഭിനയിക്കാന്‍ ആമിര്‍ തയ്യാറാകുമോ എന്ന ആശങ്കയും സണ്ണി പങ്കുവച്ചു.

പോണ്‍ താരമെന്ന പദവി സണ്ണിക്ക് വളരെയധികം ദോഷം ചെയ്യുന്നുണ്ട്. അതിന്റെ പേരില്‍ പല അവസരങ്ങളും നിഷേധിക്കപ്പെടുകയും പലരില്‍ നിന്നും അവഗണനയും സണ്ണിക്കു നേരിടേണ്ടി വന്നിട്ടുണ്ട്. പ്രമുഖ താരങ്ങള്‍ സണ്ണിയോടൊപ്പം അഭിനയിക്കാന്‍ വിസമ്മതിക്കുന്നു. ഒരു ടിവി അഭിമുഖത്തില്‍ സണ്ണിയെ അവഹേളിക്കുന്നതരത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചത് ചര്‍ച്ചാവിഷയമായിരുന്നു.

സണ്ണിയുടെ ആഗ്രഹത്തോട് പോസിറ്റീവായാണ് ആമിറിന്റെ പ്രതികരണം. സണ്ണിയോടൊപ്പം അഭിനയിക്കുന്നിതല്‍ സന്തോഷം മാത്രമേ ഉള്ളൂ എന്നും സണ്ണിയുടെ ഭൂതകാലം ഒരുമിച്ച് അഭിനയിക്കുന്നതിനു തടസ്സമല്ലെന്നും ആമിര്‍ ട്വിറ്ററില്‍ കുറിച്ചു.

ലോകം മുഴുവന്‍ തനിക്കു പിന്തുണ നല്‍കുന്നതുപോലെ തോന്നുന്നു എന്നാണ് ആമിറിന്റെ ട്വീറ്റിനോട് സണ്ണി ലിയോണ്‍ പ്രതികരിച്ചത്. ആമിറിനു ഒപ്പം അഭിനയിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞതിനു ആമിറിനോട് താരം നന്ദിയും പറഞ്ഞു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ആമിറിനൊപ്പം അഭിനയിക്കാന്‍ സണ്ണി ലിയോണിന് മോഹം: സമ്മതം അറിയിച്ച് ആമിര്‍