Search

ഞാന്‍ മഞ്ജുവാര്യരുടെ ആരാധകന്‍: വിശാല്‍

താന്‍ മഞ്ജു വാര്യരുടെ കടുത്ത ആരാധകനാണെന്ന് തമിഴ് താരം വിശാല്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത വില്ലന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നതിന്റെ ആവേശത്തിലാണ് തമിഴില്‍ യുവാക്കളുടെ പ്രിയ നടന്‍.

വില്ലനില്‍ മഞ്ജുവുമൊത്തു വളരെ കുറച്ചു കോമ്പിനേഷന്‍ രംഗങ്ങള്‍ മാത്രമാണുള്ളത്. പക്ഷേ, അവരുമൊത്തുള്ള അഭിനയം ആസ്വാദ്യകരമായിരുന്നുവെന്ന് വിശാല്‍ പറയുന്നു.

മിക്കവാറും എല്ലാ മഞ്ജു വാര്യര്‍ ചിത്രങ്ങളും കാണാറുണ്ട്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ എന്നിവരോടൊപ്പം അഭിനയിക്കുന്നുവെന്നതു തന്നെ അഭിമാനകരമാണ്.

മോഹന്‍ലാല്‍ സാറുമൊത്തുള്ള ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുന്നു, നല്ല ചിത്രത്തിന്റെ ആശയം വളരെ ഗംഭീരമാണ്. അല്പം നെഗറ്റീവ് സ്വഭാവമുള്ള ഒരു വേഷം ഞാന്‍ ആശിച്ചിരുന്നതാണ്. അത്തരമൊരു റോളില്‍ മലയാളത്തില്‍ അരങ്ങേറാനായതും സന്തോഷകരമാണ്, വിശാല്‍ പറയുന്നു.

ക്രൈം ത്രില്ലറായ വില്ലനില്‍ വളരെ പ്രധാനപ്പെട്ട വേഷമാണ് വിശാല്‍ കൈകാര്യം ചെയ്യുന്നത്.


Tamil actor Vishal says that he is a great fan of Manju Warrier. The youngster's favorite actor is enthralled by his debut in B Unnikrishnan's film Villanan.

In the villain he has only few combinations with Manju. But Vishal says that her acting was enjoyable.

Moreover, I enjoy every moment with Mohanlal. Vishal is also happy to have roles in this role.

Vishal is playing an important role in the crime thriller villain.

Tags: Tamil actor, Vishal , Manju Warrie, B Unnikrishnan,  Villana, Mohanla 


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഞാന്‍ മഞ്ജുവാര്യരുടെ ആരാധകന്‍: വിശാല്‍