ദിലീപിനെ പിന്തുണച്ചെത്തിയ സലീംകുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന് ബൈജു കൊട്ടാരക്കര. പീഡനത്തില്‍ മനസ്സു തകര്‍ന്നിരിക്കുന്ന നടിയെക്...
ദിലീപിനെ പിന്തുണച്ചെത്തിയ സലീംകുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന് ബൈജു കൊട്ടാരക്കര. പീഡനത്തില്‍ മനസ്സു തകര്‍ന്നിരിക്കുന്ന നടിയെക്കുറിച്ച് മോശമായി എഴുതിയ കുറിപ്പ് പിന്‍വലിക്കണമെന്നും മാപ്പു പറയണമെന്നും ബൈജു കൊട്ടാരക്കര ആവശ്യപ്പെടുന്നു.
ബൈജു കൊട്ടാരക്കരയുടെ കുറിപ്പില്‍ നിന്ന്: താങ്കളുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടു. പീഡനത്തിന് ഇരയായി മാനസികമായി തകര്‍ന്നിരിക്കുന്ന നടിയെ വീണ്ടും നുണപരിശോധനയ്ക്കു വിധേയമാക്കണമെന്ന താങ്കളുടെ അഭിപ്രായം നന്നായിരിക്കുന്നു. ഏതു കഠിന ഹൃദയനും മനസ്സില്‍ പോലും ആലോചിക്കാന്‍ പറ്റാത്ത കാര്യം ആരെ സംരക്ഷിക്കാനാണ്?
സത്യം പുറത്തുവരട്ടെ. അതുവരെ ദിലീപിനെ വേട്ടയാടരുതെന്ന അഭിപ്രായമാണ് ഞങ്ങള്‍ക്കെല്ലാമുള്ളത്. അല്ലാതെ ശവത്തില്‍ കുത്തുന്ന മനസ്സുള്ള താങ്കള്‍ ഒരു കലാകാരനാണോ? ദേശീയ അവാര്‍ഡല്ല, ഓസ്കാര്‍ നേടിയാലും മനസ്സ് നന്നല്ല എങ്കില്‍ അയാളെ ഒരു കലാകാന്‍ എന്നു വിളിക്കാനാവില്ല. ആ നിലയ്ക്ക് നിങ്ങള്‍ കലാകാരനല്ല. മനസ്സിന് കുഷ്ഠം ബാധിച്ച ഒരു ശുംഭന്.
അല്പമെങ്കിലും മനസ്സാക്ഷിയോ ധാര്‍മ്മികതയോ ഉണ്ട് എങ്കില്‍ പോസ്റ്റ് പിന്‍വലിച്ച് ആ കുട്ടിയോട് മാപ്പു പറയുക.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ് എന്നാരോപിച്ച് കഴിഞ്ഞ ദിവസം സലീംകുമാര്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് ദിലീപിന്റെ വ്യക്തിജീവിതം തകര്‍ക്കാനായി തയ്യാറാക്കിയ തിരക്കഥയുടെ ക്ലൈമാക്സാണ് പുതിയ സംഭവങ്ങളെന്ന് കുറിപ്പില്‍ സലിംകുമാര്‍ ആരോപിക്കുന്നു.
സംഭവത്തില്‍ ദിലീപും നാദിര്‍ഷായും നിരപരാധികളാണെന്നും ആക്രമണത്തിന് ഇരായായ നടിയെയും പള്‍സര്‍ സുനിയെയും നുണപരിശോധനയ്ക്കു വിധേയമാക്കണമെന്നും സലീംകുമാര്‍ ആവശ്യപ്പെട്ടിരുന്നു.
Tags: Actress, Attack, Cinema, Mollywood, Salimkumar, Kerala

COMMENTS