കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് നിരപരാധിയാണെന്ന് നടന് സലീംകുമാര്‍. ദിലീപിന്റെ സ്വകാര്യജീവിതം തകര്‍ക്കാനായി ഏഴു വര്‍ഷം ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് നിരപരാധിയാണെന്ന് നടന് സലീംകുമാര്‍. ദിലീപിന്റെ സ്വകാര്യജീവിതം തകര്‍ക്കാനായി ഏഴു വര്‍ഷം മുമ്പ് രചിച്ച തിരക്കഥയുടെ ഭാഗമാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും സലീംകുമാര്‍ പറയുന്നു.
സിനിമാരംഗത്തുള്ള ഒരുപറ്റം ആളുകളാണ് തിരക്കഥയ്ക്കു പിന്നിലെന്ന് സലീംകുമാര്‍ ആരോപിച്ചു. അതിന്റെ ഭാഗമായിരുന്നു ദിലീപും മഞ്ജുവാര്യരും വിവാഹമോചിതരായത്.
പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ വരെ ദിലീപിന്റെ പേര് വലിച്ചിഴച്ചു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പൊലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ദിലീപ് കേസില്‍ നിരപരാധിയാണെന്നതിന്റെ തെളിവാണിതെന്ന് സലീംകുമാര്‍ പറയുന്നു.
സംഭവം നടന്ന് അഞ്ചു മാസങ്ങള്‍ക്കു ശേഷം പള്‍സര്‍ സുനി ദിലീപിന് എഴുതിയന്നു പറയുന്ന കത്ത് മാധ്യമങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്നു. സുനി ജില്ലാ ജയിലില്‍ വച്ച് ജയിലറിന്റ സീലോടെ എഴുതിയ കത്താണിത്.
എന്നാല്‍, ബ്ലാക്മെയില്‍ സ്വരമുള്ള കത്ത് മാധ്യമങ്ങള്‍ക്കു നല്കുന്നതിനു പകരം ആദ്യം ഏല്‍പ്പിക്കേണ്ടത് പൊലീസിനെയോ മജിസ്ട്രേറ്റിനെയോ അല്ലെയെന്നും സലീംകുമാര്‍ ചോദിക്കുന്നു.
ദിലീപിനെ കേസില്‍ അകപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തില്‍ രണ്ടു മൂന്നു നടീ നടന്മാരുടെ പേരുകള്‍ കേള്‍ക്കുന്നുണ്ടെന്നും എന്നാല്‍ താന്‍ അതില്‍ വിശ്വസിക്കുന്നില്ലെന്നും സലീംകുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു.
പള്‍സര്‍ സുനി അന്തംവിട്ട പ്രതിയാണ്. ആയാള്‍ എന്തും പറയും. സംഭവത്തില്‍ ദീലിപ് ഒന്നും ഒളിച്ചുവച്ചിട്ടില്ല. നാദിര്‍ഷായ്ക്കും ദിലീപിന്റെ പിഎ അപ്പുണ്ണിക്കും വന്ന വിഷ്ണു എന്നയാളിന്റെ ഫോണ്‍ റെക്കോറും വാട്സാപ്പില്‍ വന്ന കത്തും ഡിജിപിക്കു കൈമാറിയിട്ടുണ്ട്.
ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത പള്‍സര്‍ സുനിക്ക് നടിയുടെ വീഡിയോയ്ക്കു വേണ്ടി ഒന്നരക്കോടി രൂപ നല്‍കാം എന്നു പറയാന്‍ തക്ക വിവരമില്ലാത്തയാളാണോ ദീലീപ് എന്നും സലീംകുമാര്‍ ചോദിക്കുന്നു.
സ്നേഹതനു വേണ്ടിയുള്ള വക്കാലത്തല്ല താന്‍ നടത്തുന്നതെന്നും വേട്ടയാടപ്പെടുന്ന നിരപരാധിയോടുള്ള സഹതാപമാണ് തന്റെ പ്രതികരണത്തിനു പിന്നിലെന്നും സലീംകുമാര്‍ പറയുന്നു.
ദിലീപിനെയും നാദിര്‍ഷായെയും നുണപരിശോധനയ്ക്കായി താന്‍ കൊണ്ടുവരാമെന്നും അതുപോലെ പള്‍സര്‍ സുനിയെയും നടിയേയും നുണപരിശോധനയ്ക്കു വിധേയമാക്കണമെന്നും സലീംകുമാര്‍ ആവശ്യപ്പെട്ടു.
ദിലീപിനെ പിന്തുണച്ച് സിനിമാസംഘടനകള്‍ രംഗത്തുവരാത്തതിനെയും സലീംകുമാര്‍ ചോദ്യം ചെയ്യുന്നു. ദിലീപ് കുറ്റവാളിയാണെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും എന്നാല്‍ നിരപരാധിയാണെങ്കില്‍ നമ്മള് ഏല്‍പ്പിച്ച കളങ്കങ്ങള്‍ കഴുതികളയേണ്ട ബാധ്യതയും നമുക്കുണ്ടെന്നും സലീംകുമാര്‍ ഓര്‍മ്മപ്പെടുത്തുന്നു.
Summary: Actress Salimkumar came supporting actor Dileep whose name being dragged in actress attack case. He says it is climax of screenplay penned seven years back to destroy Dileep's personal life.
Tags: Dileep, SalimKumar, Actor, Case, Attack, Police, Cinema, Malayalam

COMMENTS