കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ ബ്രെയിന്മ ാപ്പിംഗിനും നുണപരിശോധനയ്ക്കും തയാറാണെന്ന് നടന് ദിലീപ് ഫേസ്ബു...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ ബ്രെയിന്മ ാപ്പിംഗിനും നുണപരിശോധനയ്ക്കും തയാറാണെന്ന് നടന് ദിലീപ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
തന്നെ തേജോവധം ചെയ്യാന്‍ ഗൂഢശ്രമം നടക്കുകയാണെന്നും സോഷ്യല്‍ മീഡിയയിലൂടെയും ചില മഞ്ഞ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ഒളിഞ്ഞും തെളിഞ്ഞും എന്റെ ഇമേജ് തകര്‍ക്കാന്‍ ഒരു വിഭാഗം ശ്രമിക്കുകയാണെന്ന് ദിലീപ് പറയുന്നു.
പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്ന സലിംകുമാറിനും അജു വര്‍ഗീസിനും നന്ദി രേഖപ്പെടുത്തുന്നതായും ദിലീപ് പറയുന്നു.
ദിലിപിന്റെ പോസ്റ്റിന്റെ പൂര്രൂപം
സലിം കുമാറിനും അജുവര്‍ഗ്ഗീസിനും നന്ദി. ഈ അവസരത്തില്‍ നിങ്ങള്‍ നല്കിയ പിന്തുണ വളരെ വലുതാണ്. ജീവിതത്തില്‍ ഇന്നേവരെ എല്ലാവര്ക്കും നല്ലതുവരണം എന്ന് മാത്രമേ ചിന്തിച്ചിട്ടുള്ളൂ, അതിനുവേണ്ടിയേ പ്രവര്‍ത്തിച്ചിട്ടുള്ളൂ.
പക്ഷേ, ഒരു കേസിന്റെ പേരില്‍ കഴിഞ്ഞ കുറച്ചു നാളുകളായി എന്നെ തേജോവധം ചെയ്യാനുള്ള ശ്രമം സോഷ്യല്‍ മീഡിയയിലൂടെയും ചില മഞ്ഞ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ഒളിഞ്ഞും തെളിഞ്ഞും എന്റെ ഇമേജ് തകര്‍ക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നു.
ഇപ്പോള്‍ ഈ ഗൂഢാലോചന നടക്കുന്നത് പ്രമുഖ ചാനലുകളുടെ അന്തപ്പുരങ്ങളിലും അതിലൂടെ അവരുടെ അന്തിച്ചര്‍ച്ചയിലൂടെ എന്നെ താറടിച്ച് കാണിക്കുക എന്നുമാണു. ഇവരുടെ എല്ലാവരുടേയും ലക്ഷ്യം ഒന്നാണ്, എന്നെ സ്നേഹിക്കുന്ന പ്രേക്ഷകരെ എന്നെന്നേക്കുമായ് എന്നില്‍ നിന്നകറ്റുക. എന്റെ ആരാധകരെ എന്നെന്നേക്കുമായ് ഇല്ലായ്മചെയ്യുക. അതിലൂടെ എന്റെ പുതിയ ചിത്രം രാമലീലയേയും തുടര്‍ന്നുള്ള സിനിമകളേയും പരാജയപ്പെടുത്തുക.
എന്നെ സിനിമാരംഗത്ത് നിന്നുതന്നെ ഇല്ലായ്മചെയ്യുക. ഞാന്‍ ചെയ്യാത്തതെറ്റിന് എന്നെക്രൂശിക്കാന്‍ ശ്രമിക്കുന്നവരോടും എന്റെ രക്തത്തിനായി ദാഹിക്കുന്നവരോടും, ഇവിടത്തെ മാധ്യമങ്ങളോടും, പൊതു ജനങ്ങളോടും എനിക്കൊന്നേ പറയാനുള്ളൂ, ഒരു കേസിലും എനിക്ക് പങ്കില്ല.
സലിം കുമാര്‍ പറഞ്ഞതു പോലെ ബ്രയിന്‍ മാപ്പിങ്ങോ, നാര്‍ക്കോ അനാലിസിസ് ടെസ്റ്റോ, നുണ പരിശോധനയോ എന്തുമാവട്ടെ ഞാന്‍ തയ്യാറാണ്. അത് മറ്റാരെയും കുറ്റവാളിയാക്കാനല്ല. എന്റെ നിരപരാധിത്വം തെളിയിക്കാന്‍ മാത്രം. എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍.
COMMENTS