ഇന്‍ഡോര്‍: മധ്യപ്രദേശില്‍ കര്‍ഷകരുടെ പ്രതിഷേധ സമരത്തിനു നേരെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ നാലു പേര് മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു...
ഇന്‍ഡോര്‍: മധ്യപ്രദേശില്‍ കര്‍ഷകരുടെ പ്രതിഷേധ സമരത്തിനു നേരെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ നാലു പേര് മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച മാന്ഡസൗര് ജില്ലയില്‍ കര്‍ഷകരുടെ പ്രതിഷേധ സമരം അക്രമാസക്തമായതിനെ തുടര്‍ന്നാണ് സംഭവവികാസങ്ങളാണ് വെടിവയ്പ്പിലേക്ക് നയിച്ചത്. മുന്‍കരുതലെന്ന നിലയില്‍ മാന്ഡസൗര്, പിപ്ലിയാമാന്ഡി ജില്ലകളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.
പൊലീസും സിആര്‍പിഎഫും സമരത്തിനു നേരെ വെടിവച്ചെന്ന് കര്‍ഷകര്‍ ആരോപിച്ചു. വെടിവയ്ക്കാനുള്ള ഓര്‍ഡര്‍ നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവും അറിയിച്ചു. പ്രക്ഷോഭകാരികളുടെ കയ്യില്‍ ആയുധങ്ങളുണ്ടായിരുന്നെന്നാണ് അധികൃതര്‍ പറയുന്നത്.
സംഭവത്തില്‍ ജുഡിഷ്യന്‍ അന്വേഷത്തിന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
കര്‍ഷക സമരത്തിന്റെ മൂന്നാം ദിവസമാണ് അക്രമാസക്തമായത്. സമരക്കാര്‍ പൊലീസിനെ കല്ലെറിയുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു.
അക്രമത്തിനു പിന്നില്‍ കര്‍ഷകരല്ലെന്നും പുറത്തുനിന്നുള്ളവര്‍ കര്‍ഷകരെ മറയാക്കി അക്രമം നടത്തുകയായിരുന്നു എന്നും സര്‍ക്കാര്‍ ആരോപിച്ചു.
അക്രമാസക്തരായ ജനക്കൂട്ടം വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. 27 വാഹനങ്ങളാണ് കത്തിച്ചത്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര് വാതക ഷെല്ലുകള്‍ പ്രയോഗിക്കാന്‍ നിര്‍ബന്ധിതരായെന്ന് അധികൃതര്‍ പറയുന്നു.
അക്രമാസക്തരായ ജനക്കൂട്ടം കടകളുള്‍പ്പെടെ കണ്ണില്‍ക്കണ്ടതിനെയെല്ലാം അടിച്ചുതകര്‍ത്തു. അക്രമം ശക്തായതോടെ ജനക്കൂട്ടത്തിനു നേരെ പൊലീസ് നിറയൊഴിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ചുള്ള വാര്‍ത്ത പരന്ന് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാനായി മുന്‍കരുതലെന്ന നിലയില്‍ മന്ഡസൗറിലെയും സമീപ ജില്ലകളിലെയും ഇന്റര്‍നെറ്റ് ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവിനെത്തുടര്‍ന്ന് വിച്ഛേദിച്ചു.
എന്നാല്‍, മരണവാര്‍ത്ത പരന്നതിനെത്തുടര്‍ന്ന് കര്‍ഷകര്‍ സംഘടിച്ച് നാഹര്ഗര് പൊലീസ് സ്റ്റേഷന് പരിധിയിലെ ചെക്ക് പോസ്റ്റിനു തീയിട്ടു.

COMMENTS