കേവലം 500 രൂപയ്ക്കു വേണ്ടി പതിനേഴുകാരനെ തെരുവു സര്ക്കസുകാര് ഒരു രാത്രി മുഴുവന്‍ കുഴിച്ചിട്ട് കൊന്നു. ഹര്യാനയിലെ സദര്‍ പൊലീസ് സ്റ്റേഷ...
കേവലം 500 രൂപയ്ക്കു വേണ്ടി പതിനേഴുകാരനെ തെരുവു സര്ക്കസുകാര് ഒരു രാത്രി മുഴുവന്‍ കുഴിച്ചിട്ട് കൊന്നു.
ഹര്യാനയിലെ സദര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. 17 കാരനായ സുമിതിനാണ് ദാരുണ അന്ത്യം. കുട്ടിക്ക് പ്രതിദിനം അഞ്ഞൂറു രൂപ നല്‍കാമെന്നു പറഞ്ഞു കൂടെക്കൂട്ടി സര്‍ക്കസും അഭ്യാസങ്ങളും കാട്ടി പണം പിരിക്കുകയായിരുന്നു സംഘം. കാലിയ, ഡിബ്ള, അങ്കിത്, അമാന്‍, സത്ബിര്‍ എന്നിവരാണ് പ്രതികള്‍. എല്ലാവരും അറസ്റ്റിലായിട്ടുണ്ട്.
കുട്ടിയെ അഞ്ചടി താഴ്ചയുള്ള കുഴിയല്‍ മൂടിയിട്ടുള്ള അഭ്യാസമാണ് അപകടമായി മാറിയത്. കുട്ടിയെ ഒരു ചാക്കില്‍ കെട്ടി വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിക്കാണ് ജീവനോടെ കുഴിച്ചിട്ടത്. കുഴിക്കു മുകളില്‍ മരപ്പലകള്‍ പാകി അതിനു മുകളില്‍ മണ്ണുമിട്ടിരുന്നു.
കുട്ടിയെ കുഴിച്ചിട്ടതറിഞ്ഞ് മുത്തശ്ശി വന്ന് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും അഞ്ചംഗ സംഘം അവരെ ആട്ടിയോടിക്കുകയായിരുന്നു.
പിറ്റേന്നു പുറത്തെടുത്തപ്പോള്‍ കുട്ടി മൃതപ്രായനായിരുന്നു. അപ്പോഴും കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ, കുട്ടിയുടെ ദൈന്യത കാട്ടി കാഴ്ചക്കാരില്‍ നിന്നു പണം പിരിക്കാനാണ് ഇവര്‍ ശ്രമിച്ചത്. പിന്നീട് വൈകി ആശുപത്രിയിലെത്തിച്ചപ്പോഴേകക്കും കുട്ടി മരിച്ചിരുന്നു.
കുട്ടിയെ കുഴിച്ചിട്ട സ്ഥലം പൊലീസ് നിയന്ത്രണത്തിലാക്കിയിരിക്കുയാണ്. തെളിവു നശിപ്പിക്കാതിരിക്കാനാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥന് എഎസ്ഐ രാമേശ്വര്‍ പറഞ്ഞു.
കന്നുകാലിച്ചാണകമിട്ടിരുന്ന കുഴിയായിരുന്നു ഇത്. ചാണകം വാരിമാറ്റിയ ശേഷമാണ് കുട്ടിയെ ഇതില്‍ കുഴിച്ചിട്ടത്. വായു ഇല്ലാതായതാണ് ദുരന്തത്തിലേക്കു നയിച്ചത്.
മകനെ അഞ്ചംഗ സംഘം ബലമായി കൂട്ടിക്കൊണ്ടുപോയി തെരുവുസര്ക്കസില് അപകടകരമായ ഇനങ്ങള്‍ കാട്ടുന്നുവെന്ന് സുമിതിന്റെ അമ്മ സദര്‍ പൊലീസില്‍ നേരത്തേ പരാതിപ്പെട്ടിരുന്നു. ഇതു പൊലീസ് മുഖവിലയ്ക്കെടുത്തിരുന്നില്ല.
17-Year-Old boy Buried Alive For 24 Hours And Lost His Life Due To Suffocation in Sadar Police Station limit.
Tags: Deepak , Kaali , Dibla, Ankit, Aman , Satbir
COMMENTS