ഷാരോണ്‍ മൂത്തേടന് ലോകം മറ്റൊരു യുദ്ധത്തിന്റെ വക്കിലാണ്. അമേരിക്കയും ബ്രിട്ടനും സിറിയെ ആക്രമിക്കാന്‍ സജ്ജരായിക്കഴിഞ്ഞു. റഷ്യയാവട്ടെ സിറ...
ഷാരോണ്‍ മൂത്തേടന്
ലോകം മറ്റൊരു യുദ്ധത്തിന്റെ വക്കിലാണ്. അമേരിക്കയും ബ്രിട്ടനും സിറിയെ ആക്രമിക്കാന്‍ സജ്ജരായിക്കഴിഞ്ഞു. റഷ്യയാവട്ടെ സിറിയയ്ക്ക് പിന്തുണ നല്കാന് ഒരുങ്ങുന്നു. ഭൂമിശാസ്ത്രപരമായി സിറിയയുടെ കിടപ്പുപോലെ തന്നെ മൂന്നാം ലോകയുദ്ധത്തിലേക്കാണ് ഇപ്പോഴത്തെ സ്ഥിതിഗതികളുടെ കിടപ്പും.
യുദ്ധം ഏത് നിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാം. ലക്ഷക്കണക്കിന് മനുഷ്യരും വസ്തുവകകളും ചാമ്പലാക്കപ്പെടും. ഇതോടെ ചരിത്രത്തില്‍ ഏറ്റവുമധികം പണംചെലവാക്കിയ യുദ്ധം എന്ന റെക്കോര്‍ഡും മൂന്നാം ലോകയുദ്ധം വിശേഷിപ്പിക്കപ്പെടുന്ന തീക്കളിക്ക് ലഭിച്ചേക്കും. ബ്രിട്ടനും അമേരിക്കയും സിറിയയുടെ എതിര്‍പക്ഷത്ത് നില്ക്കുന്നു എന്നത് തന്നെയാണ് പ്രശ്നങ്ങള്‍ സങ്കീര്‍ണവും മനുഷ്യത്വ രഹിതവുമാക്കുന്നത്.
ലോകാധിപത്യം നേടാനായി ശതകോടികള്‍ മുടക്കാന്‍ അമേരിക്ക തയ്യാറാണ്. ഇതിന് വലംകൈയായി ബ്രിട്ടനും. ഇതിനിടയില്‍ മറിയുന്ന കോടികള്‍ നമ്മുടെ ചിന്തയ്ക്കും അപ്പുറമാണ്.
വിയറ്റ്നാം യുദ്ധം
യുദ്ധം എന്നും കെടുതികളും വറുതിയും മാത്രമേ സമ്മാനിച്ചിട്ടുളളൂ. അത്തരം യുദ്ധങ്ങളുടെ കണക്കുപുസ്തകങ്ങളിലേക്കൊരു എത്തിനോട്ടം…
1939 മുതല്‍ 1945 വരെ നടന്ന രണ്ടാം ലോകയുദ്ധത്തിന് ചെലവായത് 34100 കോടി ഡോളറാണ്.
2011 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം ഭീകരവിരുദ്ധ പോരാട്ടം എന്ന പേരില്‍ അമേരിക്ക നടത്തിയ യുദ്ധങ്ങള്‍ക്ക് ഇതുവരെ ചെലവായത് 110000 കോടി ഡോളറാണ്.
1955 മുതല്‍ 1975 വരെ നടന്ന വിയറ്റ്നാം യുദ്ധത്തിന് ചെലവായത് 73800 കോടി ഡോളര്‍.
മൂന്നു വര്‍ഷത്തെ കൊറിയന്‍ യുദ്ധത്തില്‍ പൊടിഞ്ഞത് 34100 കോടി ഡോളര്‍. 1950 മുതല്‍ 1953 വരെയായിരുന്നു കൊറിയന്‍ യുദ്ധം.
ഒന്നാം ലോകയുദ്ധത്തില്‍ 33400 കോടി ഡോളറാണ് ആകെ ചെലവായത്.
അറബ് ലോകത്തെ പിടിച്ചുലച്ച ഒന്നാം ഗള്‍ഫ് യുദ്ധം (1990-1999) 10200 കോടി ഡോളര്‍ പൊടിച്ചു.
ഇതേസമയം, അമേരിക്കയെ ഇന്നത്തെ അമേരിക്കയാക്കിയ അമേരിക്കന്‍ വിപ്ലവത്തിന് (1755-1783) ചെലവായത് വെറും 240 കോടി ഡോളര്‍ മാത്രം.

COMMENTS