BREAKING NEWS
Search

കോഴിക്കോട്: താളബോധമില്ലാത്ത നായകന്‍മാര്‍ വരെ പാട്ടുപാടാന്‍ തുടങ്ങിയത് മലയാള ചലച്ചിത്ര ഗാനശാഖയുടെ ദുരന്തമാണെന്നം ഗായകന്‍ ഉണ്ണിമേനോന്‍.

കോഴിക്കോട് പ്രസ്‌ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ന്യൂ ജനറേഷന്‍ സിനിമകളിലും മറ്റും ഇവര്‍ പാട്ടിനെ നശിപ്പിക്കുന്നു.
കരോക്കെ സംവിധാനം വന്നതോടെ എല്ലാവര്‍ക്കും പാടാമെന്ന അവസ്ഥയായിട്ടുണ്ട്. ഇപ്പോഴുള്ള പാട്ടുകള്‍ ജനഹൃദയങ്ങളില്‍ തങ്ങിനില്‍ക്കുന്നത് രണ്ടോ മൂന്നോ മാസം മാത്രമാണ്.
അത് വര്‍ഷങ്ങളോളം നിലനില്‍ക്കണമെന്നുള്ളവര്‍ നന്നായി പാട്ടെഴുതുകയും ആലപിക്കുകയും ചെയ്യണം. റീമിക്‌സിനോട് തീരെ താത്പര്യമില്ല. അത് യാഥാര്‍ഥ പാട്ടിനെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.
റീമിക്‌സ് യഥാര്‍ത്ഥ പാട്ടിനേക്കാളും കൂടുതല്‍ നന്നാക്കുകയാണെങ്കില്‍ കുഴപ്പമില്ല. കേള്‍ക്കാനും പാടാനും തോന്നുന്ന ഗാനങ്ങള്‍ ഇന്ന് കുറവാണ്. ഫാസ്റ്റ് ഫുഡ് സംസ്‌കാരം പോലെ കേള്‍ക്കുക, മറക്കുക എന്ന തരത്തിലുള്ള ഗാനങ്ങളാണ് ഇന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
റിയാലിറ്റിഷോകള്‍ സംഗീതമേഖലയിലേക്ക് വരുന്നവര്‍ക്ക് നല്ല പ്ലാറ്റ്‌ഫോമാണ്. അത് നന്നായി ഉപയോഗപ്പെടുത്തണമെന്ന് മാത്രം.
ചിലപ്പോഴെങ്കിലും റിയാലിറ്റി ഷോയുടെ പിന്നില്‍ ശരിയല്ലാത്ത നടപടികള്‍ ഉണ്ടാവുന്നുണ്ട്. മുന്‍കൂട്ടി ജേതാവിനെ നിശ്ചയിച്ച് പ്രോഗ്രാം മുന്നോട്ട് കൊണ്ടുപോകുന്ന സ്ഥിതി കാണാം. പല റിയാലിറ്റി ഷോകളിലും വിധികര്‍ത്താവായി വിളിച്ചിട്ടുണ്ടെങ്കിലും ജനങ്ങളുടെ മുമ്പില്‍ പാടുന്നതാണ് കൂടുതല്‍ സന്തോഷം തരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍ട്ട് സിനിമകളില്‍ മാത്രം പാടിയത് കൊണ്ട് വേണ്ടത്ര മുന്നോട്ട് പോകാന്‍ സാധിച്ചിട്ടില്ല. ഇനി കൊമേഴ്‌സ്യല്‍ സിനിമയില്‍ പാടാനാണ് ആഗ്രഹം. ഇന്നത്തെ സിനിമകള്‍ക്ക് നല്ല സംവിധായകരുണ്ടെങ്കിലും പാട്ടിന്റെ കാര്യത്തില്‍ മലയാള സിനിമ പിന്നിലാണ്.
ഗാനമേളകളാണ് പാട്ടുകാരനെ സാമ്പത്തികമായി ഉയര്‍ത്തുന്നത്. 33 വര്‍ഷമായി സിനിമാമേഖലയിലുണ്ട്. ശ്രദ്ധേയമായ വേഷം കിട്ടിയാല്‍ അഭിനയത്തിന് താത്പര്യമുണ്ടെന്നും ഉണ്ണിമേനോന്‍ പറഞ്ഞു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “കോഴിക്കോട്: താളബോധമില്ലാത്ത നായകന്‍മാര്‍ വരെ പാട്ടുപാടാന്‍ തുടങ്ങിയത് മലയാള ചലച്ചിത്ര ഗാനശാഖയുടെ ദുരന്തമാണെന്നം ഗായകന്‍ ഉണ്ണിമേനോന്‍.