കുവൈത്ത് സിറ്റി: പ്രമുഖ മലയാളി വ്യവസായിയും കുവൈത്തിലെ സാംസ്കാരിക പ്രവര്‍ത്തകനുമായ ടൊയോട്ട സണ്ണി എന്ന എം. മാത്യൂസ് അന്തരിച്ചു. 81 വയസ്സായ...
കുവൈത്ത് സിറ്റി: പ്രമുഖ മലയാളി വ്യവസായിയും കുവൈത്തിലെ സാംസ്കാരിക പ്രവര്‍ത്തകനുമായ ടൊയോട്ട സണ്ണി എന്ന എം. മാത്യൂസ് അന്തരിച്ചു. 81 വയസ്സായിരുന്നു.
കുവൈത്ത് ഖാദിസിയയിലെ വീട്ടില്‍ ശനിയാഴ്ച വൈകുന്നേരം നാലിനായിരുന്നു അന്ത്യം. അസുഖ ബാധിതനായി ദീര്‍ഘകാലമായി കിടപ്പിലായിരുന്നു.
പത്തനംതിട്ട കൊയ്പ്പുറം കുന്പനാട് സ്വദേശിയാണ്. ഭാര്യ മേരി. മക്കള്‍: ജോയ് മാത്യു, ആനി മാത്യു, സൂസന് മാത്യു.
കുവൈത്ത് സ്വാതന്ത്ര്യം നേടുന്നതിനു മുന്‍പു 1956 ല്‍ തന്നെ അവിടെ എത്തിയയാളാണ് സണ്ണി. കുവൈത്തിലെ പ്രമുഖ ഓട്ടോമൊബൈയില്‍ കന്പനിയായ അല്‍ സായര്‍ ഗ്രൂപ്പിനെ ഇന്നത്തെ നിലയിലെത്തിച്ചത് മാത്യൂസായിരുന്നു.
സഫീന റെന്റ് എ കാര്‍, സഫീന ജനറല്‍ ട്രേഡിംഗ് ആന്‍ഡ് കോണ്ട്രാക്റ്റിംഗ് കന്പനി തുടങ്ങിയ സ്ഥാപനങ്ങളുടെ ചെയര്‍മാനായി പ്രവര്‍ത്തിക്കുകയായിരുന്നു അടുത്തകാലത്ത്.
ജാബിരിയ ഇന്ത്യന്‍ സ്കൂളിന്റെ സ്ഥാപകനാണ്. 15 വര്‍ഷം ഇന്ത്യന്‍ ആര്‍ട്ട് സര്‍ക്കിളിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
ഇറാഖ് 1990 ല്‍ കുവൈത്തിനെ ആക്രമിച്ചപ്പോള്‍ അവിടെ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ അശ്രാന്ത പരിശ്രമം നടത്തിയിരുന്നു.
ശവസംസ്കാരം പിന്നീട് ജന്മനാട്ടില് നടക്കുമെന്ന് കുടുംബവൃത്തങ്ങള്‍ അറിയിച്ചു.

COMMENTS