മലയാളി ഹൗസില്‍ പങ്കെടുക്കുന്നതിന് ഒരുവര്‍ഷം മുന്‍പ് മുതലേ സിഗരറ്റ് വലിക്കാറുണ്ടായിരുന്നെന്ന് നടിയും മോഡലുമായ തിങ്കള്‍ ബാല്‍. അഞ്ചു വര്‍ഷ...
മലയാളി ഹൗസില്‍ പങ്കെടുക്കുന്നതിന് ഒരുവര്‍ഷം മുന്‍പ് മുതലേ സിഗരറ്റ് വലിക്കാറുണ്ടായിരുന്നെന്ന് നടിയും മോഡലുമായ തിങ്കള്‍ ബാല്‍. അഞ്ചു വര്‍ഷമായി ഒറ്റയ്ക്ക് ജീവിക്കുന്ന തനിക്ക് പുകവലി മോശം ശീലമാണെന്ന് പറഞ്ഞുതരാന്‍ അടുത്താരും ഇല്ലായിരുന്നുവെന്നും തിങ്കള്‍ പറയുന്നു.
പുകവലിയെക്കുറിച്ച് തിങ്കള്‍ പറയുന്നത് ഇങ്ങനെ…
സിഗരറ്റ് വലിക്കുന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. അത് ഇമേജിനെ ബാധിക്കുമെന്ന ഭയം എനിക്കില്ല. പുകവലി തെറ്റാണെന്നും ആരോഗ്യത്തിന് ഹാനികരമാണെന്നും എനിക്കും മറ്റെല്ലാവര്‍ക്കും അറിയും. സിഗരറ്റ് വലിച്ചാല്‍ ടെന്‍ഷന്‍ കുറയുമെന്ന്നമ്മുടെ മനസ്സിലെ ചിന്തയാണ്. സിഗരറ്റ് വലിച്ചാല്‍ ഗുണമൊന്നുമില്ലെന്നും എനിക്കറിയാം.
ഒരു വര്‍ഷമായി ഞാന്‍ സിഗരറ്റ് വലിക്കുന്നുണ്ട്. മലയാളിഹൗസിലും സിഗരറ്റ് ഉപയോഗിക്കേണ്ടിവരുമെന്ന് വിചാരിച്ചില്ല. അവിടെ ചെന്നപ്പോഴാണ് മനസ്സിലായത് മലയാളി ഹൗസിലാണ് സിഗരറ്റ് ഏറ്റവും കൂടുതല്‍ ആവശ്യമെന്ന് മനസ്സിലായത്. അഞ്ചുവര്‍ഷമായി ഒറ്റയ്ക്കാണ് ജീവിക്കുന്നത്. അപ്പോള്‍ തുടങ്ങിയ ശീലമാണ്. പുകവലി മോശം ശീലമാണെന്ന് പറഞ്ഞുതരാന്‍ അടുത്താരും ഇല്ലായിരുന്നു.
COMMENTS