കശാപ്പ് വിരുദ്ധ ഉത്തരവിന് ഒരു മാസത്തേയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്

# കന്നുകാലികളെ വില്‍ക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതിയുടെ മധുര ...

# കന്നുകാലികളെ വില്‍ക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഒരു മാസത്തേയ്ക്കു മരവിപ്പിച്ചു

# സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഗവണ്‍മെന്റുകള്‍ക്കും നോട്ടീസ് പുറപ്പെടുവിച്ച കോടതി നാലാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ നിര്‍ദ്ദേശിച്ചു


ചെന്നൈ: കന്നുകാലികളെ വില്‍ക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഒരു മാസത്തേയ്ക്കു നടപ്പാക്കുന്നത് മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ച് തടഞ്ഞു.

ജസ്റ്റിസ് എം.വി. മുരളീധരന്‍, ജസ്റ്റിസ് സി.വി. കാര്‍ത്തികേയന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സെല്‍വഗോമതി, ആസിക് ഇലാഹി ബാബ എന്നിവരാണ് പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.

ആഹാരം ഏതു വേണമെന്നു തീരുമാനിക്കുന്നത് വ്യക്തിയുടെ അവകാശമാണ്. അതിന്മേല്‍ നിര്‍ദേശം നല്‍കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ പറയുന്നു.

എന്നാല്‍, മാടു വിപണികളെ നിയന്ത്രിക്കുന്നതിനു മാത്രം ലക്ഷ്യമിട്ടാണ് ഈ വിജ്ഞാപനം കൊണ്ടുവന്നുതെന്നും മറ്റൊരു ലക്ഷ്യവും ഇതിനു പിന്നിലില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ വാദിച്ചു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കും കോടതി നോട്ടീസ് ഉത്തരവായി. നാലാഴ്ചയ്ക്കകം മറുപടി നല്കണം.

കേന്ദ്ര ഉത്തരവിനെതിരേ കേരളം, കര്‍ണാടം, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംസ്ഥാനങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ലംഘിക്കുന്ന നടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് കേരള, ബംഗാള്‍ മുഖ്യമന്ത്രിമാര്‍ ആരോപിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ ഒരുമിച്ചു നില്‍ക്കാന്‍ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും പിണറായി വിജയന്‍ കത്തയയ്ക്കുകയും ചെയ്തു.

പ്രതിഷേധം ശക്തമായതോടെ പട്ടികയില്‍ നിന്ന് പോത്തിനെയും എരുമയേയും ഒഴിവാക്കാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്.


The Centre‘s new cattle trade rules – -which stops the sale of cattle for slaughter in animal markets — has been put on hold for a month by the Madras High Court. The court has asked the Central and the state governments to file a reply on the matter within a month. The order from the Madurai Bench of the High Court comes as the protest against the Centre’s rule has spread from Kerala to Karnataka and Tamil Nadu. Yesterday, Chief Ministers of Kerala and Bengal spoke of challenging it in court. The Centre, they said, was infringing on states’ rights.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10794,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: കശാപ്പ് വിരുദ്ധ ഉത്തരവിന് ഒരു മാസത്തേയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്
കശാപ്പ് വിരുദ്ധ ഉത്തരവിന് ഒരു മാസത്തേയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUAeZZ_Rq4F0HG3Jvc7vPoJlolg5cLRFHKjeALcT8seKeA2CjnFVDUodr0mVQxxFKV6e0LrAe9aJYu5nlAnqRz3AezOT-6o33CbpiInz01Wl2XtV79Y239U897qlvJ7sMyvIkOmK6zVvrZ/s640/slaughter_vyganews+%25281%2529a.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUAeZZ_Rq4F0HG3Jvc7vPoJlolg5cLRFHKjeALcT8seKeA2CjnFVDUodr0mVQxxFKV6e0LrAe9aJYu5nlAnqRz3AezOT-6o33CbpiInz01Wl2XtV79Y239U897qlvJ7sMyvIkOmK6zVvrZ/s72-c/slaughter_vyganews+%25281%2529a.jpg
www.vyganews.com
https://www.vyganews.com/2017/05/the-centres-new-cattle-trade-rules-put.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/05/the-centres-new-cattle-trade-rules-put.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy