വിവാദങ്ങള്‍കൊണ്ട് തന്നെയാര്‍ക്കും ഭയപ്പെടുത്താനാവില്ലെന്ന് നടി ശ്വേത മേനോന്. കഥാപാത്രം ആവശ്യപ്പെടുന്നുവങ്കില് ഇനി...
വിവാദങ്ങള്‍കൊണ്ട് തന്നെയാര്‍ക്കും ഭയപ്പെടുത്താനാവില്ലെന്ന് നടി ശ്വേത മേനോന്. കഥാപാത്രം ആവശ്യപ്പെടുന്നുവങ്കില് ഇനിയും വിവസ്ത്രയായി അഭിനയിക്കുമെന്നും ശ്വേത മേനോന് പറഞ്ഞു.
അഭിനയം എന്റെ തൊഴിലാണ്. ജോലിയുടെ ഭാഗമായാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. കഥാപാത്രം ആവശ്യപ്പെടുന്നുവെങ്കില്‍ ഇനിയും വിവസ്ത്രയായി അഭിനയിക്കും. അതില്‍ നാണിക്കേണ്ട കാര്യമില്ല.
ഞാനും സ്ത്രീയാണ്. എനിക്കും നാണമുണ്ട്. പക്ഷേ, വീട്ടില്‍ അടുച്ചുപൂട്ടി ഇരിക്കുന്നതാണ് നാണമെന്ന് എനിക്ക് തോന്നുന്നില്ല. നാണമെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന മിക്കതും കൃത്രിമമായി ഉണ്ടാക്കുന്നതാണ്. തുണിയഴിച്ചേ അടങ്ങൂ എന്ന് പറഞ്ഞല്ല കുറഞ്ഞ വസ്ത്രം ധരിച്ച് അഭിനയിക്കുന്നത്. കഥാപാത്രം ആവശ്യപ്പെടുന്നതിനാലാണ്. ഞാനെന്റെ ജോലി ആത്മാര്‍ഥമായി ചെയ്യാന്‍ ശ്രമിക്കുന്നതാണ് പലര്‍ക്കും ഇഷ്ടമാവാത്തത്. അത്തരക്കാരുടെ ഇഷ്ടത്തിന് അനുസരിച്ച് മാറാന്എനിക്ക് കഴിയില്ല.
സിനിമയേക്കാള്‍ ടെലിവിഷന്അവതാരകയുടെ ജോലിയാണ് എനിക്ക് ഏറെയിഷ്ടം. സിനിമയില്‍ സംവിധായകന് വേണ്ടി ഞാന്‍ മറ്റൊരാളാവുകയാണ്. എന്റെ ചലനങ്ങളും ഭാവവുമെല്ലാം സംവിധായകനാണ് തീരുമാനിക്കുന്നത്. ടി വിയില്നേരെ തിരിച്ചാണ്. യഥാര്ഥഎന്നെയാണ് ക്യാമറയിലൂടെ കാണുന്നത്.
കളിമണ്ണിനെക്കുറിച്ച് അനാവശ്യ വിവാദങ്ങളാണ് ഉണ്ടാക്കിയത്. സിനിമ റിലീസായതോടെ വിവാദക്കാരൊക്കെ പത്തിയുംമടക്കി മടങ്ങി. എന്തും ഏതും വിവാദമാക്കുക എന്ന ആളുകളോട് മറുപടി പറയാതിരിക്കുന്നതാണ് നല്ലത്- ശ്വേത മേനോന് പറഞ്ഞു.
COMMENTS