മുംബയ്: നീലച്ചിത്രനടിയില് നിന്ന് ബോളിവുഡിലെ സൂപ്പര്‍ നായികാ പദവിയിലെത്തിയ സണ്ണി ലിയോണിനെ നാടുകടത്തണമെന്നും മേലില്‍ അവരെ ഇന്ത്യന്‍ മണ്ണി...
മുംബയ്: നീലച്ചിത്രനടിയില് നിന്ന് ബോളിവുഡിലെ സൂപ്പര്‍ നായികാ പദവിയിലെത്തിയ സണ്ണി ലിയോണിനെ നാടുകടത്തണമെന്നും മേലില്‍ അവരെ ഇന്ത്യന്‍ മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കരുതെന്നും ഹിന്ദു ജനജാഗ്രിതി സമിതി (എച്ച്ജെഎസ്).
സമിതിക്കു വേണ്ടി പ്രാദേശിക നേതാവായ അഞ്ജലി പലാന്‍ എന്ന വീട്ടമ്മ പൊലീസില്‍ പരാതി നല്കി. മുംബയിലെ ഡോംബിവാലി പൊലീസ് ഇതനുസരിച്ചു താരത്തിനെതിരേ കേസെടുത്തിരിക്കുകയാണ്.
ഇന്റര്‍നെറ്റില്‍ പരതുന്നതിനിടെ സണ്ണിയുടെ നഗ്നവീഡിയോകള്‍ കണ്ടെന്നാണു പരാതി. വെബ്സൈറ്റിലും സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളിലും അശ്ലീല പ്രദര്‍ശനം നടത്തിയെന്നാരോപിച്ചാണ് വീട്ടമ്മ പരാതി നല്‍കിയിരിക്കുന്നത്. സ്വന്തമായി സണ്ണിലിയോണ്‍ ഡോട്ട് കോം എന്ന പേരില്‍ അശ്ലീല വെബ്സൈറ്റുള്ള നടിയാണു സണ്ണി. ഈ വെബ്സൈറ്റിലും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും അശ്ലീലം കണ്ടെത്തിയാണു പരാതി.
യുവാക്കളയും കുട്ടികളെയും ഇത്തരം സൈറ്റുകള്‍ വഴിതെറ്റിക്കുന്നുവെന്നും അഞ്ജലി പലാന്‍ ആരോപിക്കുന്നു. അഞ്ജലിയുടെ പരാതി പൊലീസ് താനെയിലെ സൈബര്‍ സെല്ലിനു കൈമാറി. മഹാരാഷ്ട്രയിലും ഗോവയിലുമായ നിരവധി പരാതി സണ്ണിക്കെതിരേ സമിതി കഴിഞ്ഞ ഒരാഴ്ചയായി നല്‍കിയിട്ടുണ്ട്.
കനേഡിയന്‍ നീലച്ചിത്ര നടിയായ സണ്ണി ലിയോണ്‍ ബോളിവുഡില്‍ എത്തുന്നതിനു മുമ്പ് നിരവധി നീലച്ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.
ഭൂതകാലത്തിന്റെ പേരില്‍ തന്നെ മാറ്റിനിര്‍ത്തുകയാണെന്ന് സണ്ണി പരിതപിക്കുന്നു. സണ്ണിക്കൊപ്പം അഭിനയിക്കാന്‍ മുന്‍നിര നടന്മാര് തയ്യാറാകാത്തതും അവരെ പ്രകോപിപ്പിച്ചിരുന്നു. തന്റെ പുതിയ ചിത്രമായ കുച്ച് കുച്ച് ലോച്ചാ ഹെയുടെ പ്രചരണത്തിരക്കിലാണ് സണ്ണി.
ഇതേസമയം, എല്ലാ പൗരന്മാര്ക്കും പരാതികള്‍ നല്കാന് അവകാശമുണ്ടെന്നു സണ്ണി ലിയോണിന്റെ ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍ പ്രതികരിച്ചു. പരാതിയെ നിയമപരമായി നേരിടുമെന്നും വെബര്‍ കൂട്ടിച്ചേര്‍ത്തു.
COMMENTS