ചെന്നൈ: ഇന്റര്‍നെറ്റില്‍ തന്റെ നീലച്ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പോസ്റ്റ് നീക്കണമെന്നും ആവശ്യപ്പെട്ട് കന്...
ചെന്നൈ: ഇന്റര്‍നെറ്റില്‍ തന്റെ നീലച്ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പോസ്റ്റ് നീക്കണമെന്നും ആവശ്യപ്പെട്ട് കന്നഡനടി സുമ ഗുഹ പൊലീസില്‍ പരാതി നല്കി. സുമയുടെ നാലോളം നീല ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുന്നത്. ചെന്നൈ പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.
ഇക്കാര്യം ഉന്നയിച്ച് സുമ നേരത്തേ മുംബൈ പൊലീസിലും പരാതി നല്‍കിയിരുന്നു. മുംബൈ പൊലീസ് നടപടി സ്വീകരിക്കാതിരുന്നതോടെയാണ് സുമ ചെന്നൈ പൊലീസിനെ സമീപിച്ചത്. തന്റെ നീലച്ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തവര്‍ അതിനൊപ്പം തന്റെ മൊബൈല്‍ നമ്പറും എഴുതിച്ചേര്‍ത്തിരുന്നുവെന്ന് നടി പരാതിയില്‍ പറയുന്നു. ഇതിനാല്‍ തനിക്ക് വിദേശരാജ്യങ്ങളില്‍ നിന്ന് പോലും അശ്ലീല എസ്എംഎസും കോളുകളും പരാതിയില്‍ പറയുന്നു.
ശല്യം ഒഴിവാക്കാനായി താന്‍ രണ്ടു തവണ മൊബൈല്‍ നമ്പര്‍ മാറ്റിയെങ്കിലും ഇന്റര്‍നെറ്റില്‍ പുതിയ നമ്പറും ഉള്‍പ്പെടുത്തി പുതിയ പോസ്റ്റുണ്ടാക്കി. തന്നോട് അടുപ്പമുള്ള ആരോ ചതിച്ചുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിര്‍മാതാവും സംവിധായകനുമായ അരവിന്ദ് രമേഷിന്റെ രണ്ട് കന്നഡ ചിത്രങ്ങളില്‍ സുമ ഗുഹ അഭിനയിച്ചിരുന്നു. നിരവധി അവസരങ്ങളും സുമയെ തേടിയെത്തുന്നുണ്ട്.
COMMENTS