കൊളംബോ തീരത്ത് ചൈനീസ് അന്തര്‍വാഹിനിക്ക് അനുമതി നിഷേധിച്ച് ശ്രീലങ്ക കൊളംബോ: ചൈനീസ് അന്തര്‍വാഹിനിക്ക് കൊളംബോ തീരത്ത് നങ്കൂരമിടുന്നതിനുള്ള അ...
കൊളംബോ തീരത്ത് ചൈനീസ് അന്തര്‍വാഹിനിക്ക് അനുമതി നിഷേധിച്ച് ശ്രീലങ്ക
കൊളംബോ: ചൈനീസ് അന്തര്‍വാഹിനിക്ക് കൊളംബോ തീരത്ത് നങ്കൂരമിടുന്നതിനുള്ള അനുമതി ശ്രീലങ്ക നിഷേധിച്ചു. ശ്രീലങ്കയുടെ നടപടി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്ക സന്ദര്‍ശിക്കുന്നതിന്റെ ഭാഗമാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടു ദിവനസത്തെ സന്ദര്‍ശനത്തിനായാണ് മോദി ശ്രീലങ്കയില്‍ എത്തിയത്.
ചൈനീസ് അന്തര്‍വാഹിനിക്ക് ഏതുസമയത്തും ശ്രീലങ്കന്‍ തീരത്ത് നങ്കൂരമിടാന്‍ അനുമതി നല്‍കാനാവില്ലെന്ന് ശ്രീലങ്കന്‍ സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ താത്പര്യങ്ങളില്‍ കൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് ഉദ്യോഗസ്ഥന് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
അടുത്തകാലത്തായി ശ്രീലങ്കയില്‍ ചൈന വന്ഡ നിക്ഷേപമാണ് നടത്തുന്നത്. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, റോഡുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനായി ചൈന സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. ഇതില്‍ ഇന്ത്യക്ക് ആശങ്കയുമുണ്ട്.
2014 ഒക്ടോബറില്‍ ചൈനീസ് അന്തര്‍വാഹിനി കൊളംബോ തീരത്ത് നങ്കൂരമിടാന്‍ ശ്രീലങ്ക അനുമതി നല്‍കിയതിനെതിരെ ഇന്ത്യ രംഗത്തുവന്നിരുന്നു.
Sumamry: Sri Lanka has rejected China’s request to dock one of its submarines in Colombo this month, two senior Lankan government officials said today as Prime Minister Narendra Modi landed in the island nation this evening for a two-day official visit. Sri Lanka last allowed a Chinese submarine to dock in Colombo in October 2014, a move that triggered fierce opposition from India, which worries about growing Chinese activity in Lanka.
COMMENTS