നടന്മാര് തന്നെ പാടുന്നതാണിപ്പോള് മലയാള സിനിമയിലെ പുതിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലൊന്ന്. യുവസംവിധയാകന് ആഷിക്ക് അബുവിന്റെ പുതിയ ചിത്ര...
നടന്മാര് തന്നെ പാടുന്നതാണിപ്പോള് മലയാള സിനിമയിലെ പുതിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലൊന്ന്. യുവസംവിധയാകന് ആഷിക്ക് അബുവിന്റെ പുതിയ ചിത്രമായ ഇടുക്കിഗോള്ഡിലും ഈ രീതി പിന്തുടരുന്നു. ശ്രീനാഥ് ഭാസിയാണ് ഇടുക്കി ഗോള്‍ഡില്‍ പാടിയിരിക്കുന്നത്. ശ്രീനാഥിന് പിന്നാലെ നടന് ജയസൂര്യയും ഉടന്‍ ഗായകനാവും. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുണ്യാളന് അഗര്‍ബത്തീസിലൂടെയാണ് ജയസൂര്യഗായകനാവുക. രണ്ട് ഗാനങ്ങളും ചിട്ടപ്പെടുത്തുന്നത് ബിജിപാലാണ്.
ഹിപ്പി സംസ്കാരത്തിന്റെ ചുവടുപിടിച്ചുളള ഗാനമാണ് ശ്രീനാഥ് പാടിയിരിക്കുന്നത്. നേരത്തേ, ഡാ തടിയാ എന്ന ആഷിക്ക് ചിത്രത്തിലും ശ്രീനാഥ് പാടിയിരുന്നു. സന്തോഷ് ഏച്ചിക്കാനത്തിന്റെ ഇടുക്കി ഗോള്‍ഡ് എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ആഷിക്കിന്റെ പുതിയ ചിത്രം. എഴുപതുകളിലെ സുഹൃത്തുക്കളുടെ പുന:സമാഗമാണ് പ്രമേയം. റഫീഖ് അഹമ്മദിന്റേതാണ് വരികള്‍.ത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഒരുക്കുന്ന ഇടുക്കിഗോള്‍ഡ്. റഫീക്ക് അഹമ്മദിന്റെ കാലഘട്ടം മടക്കിക്കൊണ്ടു വരുന്ന വരികള്‍ക്ക് ഹിപ്പി സംഗീതം പകരുന്നത് ബിജിപാലാണ്.
പുണ്യാളന് അഗര്ബത്തീസില് സന്തോഷ് വര്‍മ്മ രചിച്ച ഗാനമാണ് ജയസൂര്യ പാടുക. തൃശൂര്‍ പശ്ചാത്തലമായുളള ചിത്രമാണ് പുണ്യാളന് അഗര്‍ബത്തീസ്. ചിത്രത്തിന്റെ നിര്‍മാണത്തില്‍ ജയസൂര്യ പങ്കാളിയാവുന്നുണ്ട്.
നേരത്തേ, മോഹന്‍ ലാല്‍, മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന്, ഇന്ദ്രജിത് തുടങ്ങിയവരെല്ലാം സിനിമയില്‍ ഗായകരായും രംഗപ്രവേശം ചെയ്തിരുന്നു.

COMMENTS