കൊച്ചി: നടന് ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിയെ അഭിനയിപ്പിക്കാന്‍ കൊണ്ടുനടക്കുന്നത് ഗണേഷ് കുമാര്‍ ആണെന്ന് പിസി ജോര്‍ജ്. ശ്രീലക്ഷ്മ...
കൊച്ചി: നടന് ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിയെ അഭിനയിപ്പിക്കാന്‍ കൊണ്ടുനടക്കുന്നത് ഗണേഷ് കുമാര്‍ ആണെന്ന് പിസി ജോര്‍ജ്. ശ്രീലക്ഷ്മിയുമായി തനിക്ക് യാതൊരു എതിര്‍പ്പുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അവരെ എനിക്ക് അറിയത്തില്ലായിരുന്നു. ആ കൊച്ച് ജഗതിശ്രീകുമാറിനെ കാണനായി ആശുപത്രിയില്‍ വന്നു. കാണാന്‍ ഞാനും എന്റെ മകനും പാര്‍വതിയും സമ്മതിക്കുന്നില്ല എന്നു പറഞ്ഞ് അവര്‍ കേസുകൊടുത്തു. പത്രസമ്മേളനവും നടത്തി. ഞാന്‍ അന്തിച്ചുപോയി. ഞാനതിനെ കണ്ടിട്ടില്ല. മിണ്ടിയിട്ടുമില്ല ജോര്‍ജ് പറഞ്ഞു.
ആ കുട്ടി ജഗതിക്ക് അബദ്ധം പറ്റിയുണ്ടായ മകളാണെങ്കില്‍ എതിര്‍ക്കുന്നത് തെറ്റാണ്. ആണോ അല്ലയോ എന്നെനിക്കറിയില്ല. ഏത് നിമിഷം വേണമെങ്കിലും അവര്‍ വന്ന് കാണട്ടെ. അവര്‍ തിരുവനന്തപുരത്താണ് താമസം. എന്നും വേണമെങ്കില്‍ പോയി കാണാം. അനുവാദം നല്‍കിയിട്ടും ഒരു പ്രാവശ്യം വന്ന് കണ്ടതല്ലാതെ പിന്നെ അവര്‍ വന്നിട്ടില്ല ജോര്‍ജ് പറഞ്ഞു.
പബ്ലിസിറ്റിക്കുവേണ്ടിയാണ് ശ്രീലക്ഷ്മി ഇങ്ങനെയൊക്കെ ചെയ്യുന്നത്. ജഗതിയുടെ മകളെന്നനിലയില്‍ സിനിമയില്‍ ചാന്സുണ്ടാക്കുകയാണ് ആ കൊച്ചിന്റെ ലക്ഷ്യം. ഗണേഷ് കുമാര്‍ ആണ് ആ കൊച്ചിനെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ കൊണ്ടുനടക്കുന്നതെന്നും ജോര്‍ജ് ആരോപിച്ചു.
COMMENTS