അതെ സത്യമാണ്. ശ്രീദേവി രജനീകാന്തിന്റെ മുഖത്ത് തുപ്പി. കാര്യമായിട്ട് തന്നെ തുപ്പി. ഈ തുപ്പല് നടന്നത് ഇപ്പോഴല്ല, 1977ലാണ്. പതിനാറ് വയതിനി...
അതെ സത്യമാണ്. ശ്രീദേവി രജനീകാന്തിന്റെ മുഖത്ത് തുപ്പി. കാര്യമായിട്ട് തന്നെ തുപ്പി. ഈ തുപ്പല് നടന്നത് ഇപ്പോഴല്ല, 1977ലാണ്. പതിനാറ് വയതിനിലെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ശ്രീദേവി രജനീകാന്തിന്റെ മുഖത്ത് തുടപ്പിയത്.
ശ്രീദേവിയുടെ തുപ്പലിനെക്കുറിച്ച് സംവിധായകന് ഭാരതിരാജ പറയുന്നതിങ്ങനെ…
പിതനാറ് വയതിനിലെ എന്ന ചിത്രത്തില്‍ നായികയായ മയില്‍ ( ശ്രീദേവി ) പരട്ടെയുടെ മുഖത്ത് തുപ്പുന്ന രംഗമുണ്ട്. ശ്രീദേവി രജനീകാന്തിന്റെ മുഖത്ത് തുപ്പുന്ന രംഗം പലതവണ ചിത്രീകരിച്ചു. പക്ഷേ, അതൊന്നും ശരിയായില്ല.
അവസാനം, ശ്രീദേവിയോട് ശരിക്കും തന്റെ മുഖത്ത് തുപ്പാന്‍ രജനീകാന്ത് ആവശ്യപ്പെടുകയായിരുന്നു. ശ്രീദേവി ശരിക്കും തുപ്പിയതോടെ ആ രംഗം മനോഹരമായി. ശ്രീദേവി ശരിക്കും തുപ്പുക എന്നത് പൂര്‍ണമായും രജനീകാന്തിന്റെ തീരുമാനമായിരുന്നു.
COMMENTS