ന്യൂഡല്‍ഹി/തിരുവനന്തപുരം: കേരള ഗവര്‍ണര്‍ പി. സദാശിവത്തെ വിമര്‍ശിച്ച ബിജെപി സംസ്ഥാന ജനറള്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ തള്ളി കേന്ദ്ര നേതൃ...
ന്യൂഡല്‍ഹി/തിരുവനന്തപുരം: കേരള ഗവര്‍ണര്‍ പി. സദാശിവത്തെ വിമര്‍ശിച്ച ബിജെപി സംസ്ഥാന ജനറള്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനെ തള്ളി കേന്ദ്ര നേതൃത്വം. ബിജെപി നേതാക്കളുടെ പരാതി മുഖ്യമന്ത്രിക്കു കൈമാറിയ ഗവര്‍ണറുടെ നടപടിയാണ് ശോഭാ സുരേന്ദ്രന് വിമര്‍ശിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനെ ഭയമാണെങ്കില്‍ ഗവര്‍ണര്‍ രാജിവയ്ക്കണമെന്നാണ് അവര്‍ പറഞ്ഞത്.
കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്ത്തകന് ബിജുവിനെ കൊലപാതകത്തില്‍ പ്രതിഷേധിക്കാന്‍ കൂടിയ യോഗത്തിലാണ് ഗവര്‍ണര്‍ക്കെതിരെ ശോഭാ സുരേന്ദ്രന്റെ പരാമര്‍ശം.
ഭരണഘടനാ സ്ഥാപനങ്ങളോട് എല്ലാവര്ക്കും ബഹുമാനം ഉണ്ടാവണമെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു. ഭരണഘടന അനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിച്ചത്.
ഗവര്‍ണറുടെ നടപടി ചട്ടമനുസരിച്ചുളളതാണ്. അത് അംഗീകരിക്കുകയാണ് വേണ്ടത്. സംഭവത്തില്‍ ഉചിതമായ നടപടി ഗവര്‍ണര്‍ കൈക്കൊള്ളുമെന്നു പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി പറഞ്ഞു.
അതിനിടെ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ശോഭാ സുരേന്ദ്രന് പറഞ്ഞു. തന്റെ പ്രസ്താവനയെ രാജീവ് പ്രതാപ് റൂഡി തള്ളിക്കളഞ്ഞെന്നത് മാധ്യമ വ്യാഖ്യാനമാണെന്ന് അവര്‍ പറഞ്ഞു. മാധ്യമങ്ങള്‍ കേന്ദ്രമന്ത്രിയുടെ പ്രസ്താവന വളച്ചൊടിച്ചതായി അവര്‍ ആരോപിച്ചു.

COMMENTS