Search

ജനേന്ദ്രിയം പോയ സ്വാമിയുടെ അമ്മ: മകന്‍ നരപരാധി, സംഭവത്തിനു പിന്നില്‍ ഗൂഢാലോചന, എല്ലാം തുറന്നുപറയും, മൊഴികളില്‍ പൊരുത്തക്കേട്, പൊലീസ് വിശദ അന്വേഷണത്തിന്

തിരുവനന്തപുരം: തന്റെ മകന്‍ നിരപരാധിയാണെന്നും ഒരു വനിതാ പൊലീസ് ഓഫീസറാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ക്കു പിന്നിലെന്നും ആരോപണവുമായി ജനനേന്ദ്രിയം പോയ സന്യാസിയുടെ അമ്മ രംഗത്ത്.

മകന്‍ നിരപരാധിയാണ്. അവനെ എനിക്കു പൂര്‍ണ വിശ്വാസവുമാണ്. കണ്ണമ്മൂലയിലെ ചട്ടമ്പിസ്വാമി ഭൂമി വിവാദത്തില്‍ സമരരംഗത്ത് സജീവമായി നിന്നതിന്റെ പകവീട്ടലാണ് നടക്കുന്നത്.

മകനു സംഭവിച്ച കാര്യങ്ങളെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തണം. സമയമാവുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അമ്മ പറഞ്ഞു.

സംഭവത്തിലെ ഇരയായ പെണ്‍കുട്ടിയെയും അവരുടെ കുടുംബത്തെയും അടുത്തറിയാം. അവരുമായി ദീര്‍ഘനാളായി അടുപ്പമുണ്ട്. തിരുവനന്തപുരത്ത് താന്‍ ചികിത്സയ്ക്കു പോയപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ താമസിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ പട്ടിമറ്റത്ത് ഞങ്ങളുടെ വീട്ടിലും വന്നു താമസിച്ചിട്ടുണ്ട്.

ഇതിനിടെ, പെണ്‍കുട്ടിയുടെ കുടുംബ പ്രശ്‌നങ്ങളില്‍ മകന്‍ ഇടപെട്ടതും കുഴപ്പങ്ങള്‍ക്കിടയാക്കിയെന്നു അമ്മ ആരോപിക്കുന്നു. അതിന്റെ പേരില്‍ ചിലര്‍ക്കു മകനോടു പകയുണ്ടെന്നാണ് അമ്മയുടെ ആക്ഷേപം.

ഇതേസമയം, മൊഴികളില്‍ പലതിലും പൊരുത്തക്കേടുകള്‍ തോന്നിയതോടെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച വെളുപ്പിന് തിരുവനന്തപുരത്ത് ട്രെയിനിറങ്ങിയ സ്വാമിയെ തന്റെ സഹോദരനാണ് പോയി കൂട്ടിക്കൊണ്ടുവന്നതെന്നാണ് യുവതി മൊഴി കൊടുത്തിട്ടുള്ളത്. പകല്‍ സ്വാമി വിശ്രമമായിരുന്നു. നേരത്തേ കടം കൊടുത്തിരുന്ന 20 ലക്ഷം രൂപ തിരിച്ചുവേണമെന്ന് വീട്ടുകാര്‍ പകല്‍ സ്വാമിയോട് ആവശ്യപ്പെട്ടിരുന്നു.

രാത്രി വീട്ടുകാര്‍ ഉറക്കമായപ്പോള്‍ സ്വാമി തന്നെ മുറിയിലേക്കു വിളിച്ചുവരുത്തി. താന്‍ വഴങ്ങാതെ വന്നപ്പോള്‍ ആപ്പിള്‍ മുറിക്കുന്ന കത്തിയെടുത്ത് കഴുത്തില്‍ ചേര്‍ത്തുവച്ച് ബലമായി തന്നെ പീഡിപ്പിക്കാന്‍ നോക്കി. ഇതോടെ പിടിവലിയായി. പിടിവലിക്കിടെ കത്തി കൈക്കലാക്കി താന്‍ സ്വാമിയുടെ ജനനേന്ദ്രിയത്തില്‍ പിടിച്ചു കുറുകേ മുറിക്കുകയായിരുന്നു.

ഈ സംഭവത്തിനു ശേഷം അടുക്കവാതില്‍ വഴി പുറത്തേയ്‌ക്കോടിയ താന്‍ മൊബൈലില്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു സഹായം തേടുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിനു മൊഴി കൊടുത്തിട്ടുള്ളത്. ഈ മൊഴിയുടെ നിജസ്ഥിതിയാണ് ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്.

ഇതിനിടെ, ആശുപത്രിയില്‍ സ്വാമിയെ പൊലീസിന്റെ പ്രത്യേക സെല്ലിലേക്കു മാറ്റി. സ്വാമിയെ കാണാന്‍ ആശുപത്രിയില്‍ വരുന്നവരും പോകുന്നവരുമെല്ലാം തടിച്ചുകൂടാന്‍ തുടങ്ങിയതോടെയാണ് പൊലീസ് പ്രത്യേക സെല്ലിലേക്കു മാറ്റിയത്. സ്വാമിയെ ആരെങ്കിലും ആക്രമിക്കാനുള്ള സാധ്യതയും പൊലീസ് മുന്‍കൂട്ടി കാണുന്നുണ്ട്. എല്ലാവര്‍ക്കു സ്വാമി ഇപ്പോള്‍ ഒരു കാഴ്ചവസ്തുവാണ്. ഇപ്പോള്‍ സ്വാമിയെ കാണുന്നതിന് ആരെയും അനുവദിക്കുന്നില്ല. ചോദ്യം ചെയ്യലിനു സ്വാമി കാര്യമായി സഹകരിക്കാത്തതും പൊലീസിനെ കുഴക്കുന്നുണ്ട്.


TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ജനേന്ദ്രിയം പോയ സ്വാമിയുടെ അമ്മ: മകന്‍ നരപരാധി, സംഭവത്തിനു പിന്നില്‍ ഗൂഢാലോചന, എല്ലാം തുറന്നുപറയും, മൊഴികളില്‍ പൊരുത്തക്കേട്, പൊലീസ് വിശദ അന്വേഷണത്തിന്