ബോളിവുഡില്‍ ഏറ്റവുമധികം കാമുകിമാരുണ്ടായിരുന്ന മോസ്റ്റ് എലിജിബിള്‍ ബാച്ചിലറാണ് സല്മാന് ഖാന് . ഓരോ വര്‍ഷവും ഓരോ കാമുകിമാരുമായി ഉലകം ചുറ...
ബോളിവുഡില്‍ ഏറ്റവുമധികം കാമുകിമാരുണ്ടായിരുന്ന മോസ്റ്റ് എലിജിബിള്‍ ബാച്ചിലറാണ് സല്മാന് ഖാന് . ഓരോ വര്‍ഷവും ഓരോ കാമുകിമാരുമായി ഉലകം ചുറുന്ന സല്മാന് പറയുന്നു താനിപ്പോഴും കന്യകനാണെന്ന്. കരണ്‍ ജോഹര്‍ അവതാരകനായ കോഫി വിത്ത് കരണ്‍ എന്ന ഷോയിലായിരുന്നു സല്‍മാന്റെ വെളിപ്പെടുത്തല്‍ .
നിരവധി കാമുകിമാര്‍ എനിക്ക് ഉണ്ടായിട്ടുണ്ട്. എങ്കിലും ഞാനിപ്പോഴും വിര്‍ജിനാണ്. എല്ലാ സുന്ദരിമാരില്‍ നിന്നും ഞാന്‍ എന്നെ തന്നെ സംരക്ഷിച്ചിരിക്കുകയാണ്. വിവാഹം കഴിക്കുന്ന ആ പെണ്‍കുട്ടിക്ക് വേണ്ടിയാണ് ഞാന്‍ എല്ലാം കാത്തുവച്ചിരിക്കുന്നത്- സല്മാന് പറഞ്ഞു.
പലപ്പോഴും വിവാഹത്തെക്കുറിച്ച് ഗൗരവമായി ആലോചിച്ചിട്ടുണ്ട്. വിവാഹം കഴിക്കാമെന്ന് തീരുമാനിച്ച സമയവും ഉണ്ടായിട്ടുണ്ട്. പക്ഷേ, പലകാരണങ്ങളാല്‍ വിവാഹം നടന്നില്ല. ചിലതൊക്കെ വിവാഹത്തിന് അടുത്തെത്തിയ ശേഷം തെന്നിമാറി. സംഗീത ബിജ്ലാനിയുമായി വിവാഹം ഉറപ്പിച്ചിരുന്നുവെന്നും സല്മാന് പറഞ്ഞു,
സംഗീതയുമായുളള സല്‍മാന്റെ വിവാഹത്തിനുളള കാര്‍ഡ് വരെ തയ്യാറാക്കി. എന്നാല്‍ സല്മാന് മറ്റൊരു യുവതിയുമായുളള ബന്ധത്തെ തുടര്‍ന്ന് സംഗീത വിവാഹത്തില്‍ നിന്ന് അവസാന നിമിഷം പിന്മാറുകയായിരുന്നു.
മുന്കാമുകിമാരെക്കുറിച്ചുളള ചോദ്യത്തിന് സല്‍മാന്റെ മറുപടി ഇങ്ങനെയായിരുന്നു…
ചിലരെയെല്ലാം ഞാനായിട്ട് ഒഴിവാക്കിയതാണ്. പലരില്‍ നിന്നും ഞാന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എനിക്കവരെ കാണുകപോലും വേണ്ട. ഓരോരുത്തവര്‍ക്കും അവരവരുടേതായ ജീവിതമുണ്ട്.
COMMENTS