ബോളിവുഡിലെ എവര്‍ഗ്രീന്‍ ബാച്ചിലറാണ് സല്മാന് ഖാന്. കൂടെയുണ്ടായിരുന്നവരെല്ലാം വിവാഹിതരും വിവാഹമോചിതരുമൊക്കെ ആയപ്പോഴും സല്മാന് അവിവാഹ...
ബോളിവുഡിലെ എവര്‍ഗ്രീന്‍ ബാച്ചിലറാണ് സല്മാന് ഖാന്. കൂടെയുണ്ടായിരുന്നവരെല്ലാം വിവാഹിതരും വിവാഹമോചിതരുമൊക്കെ ആയപ്പോഴും സല്മാന് അവിവാഹിതനായി തുടരുന്നു. ഇതേസമയം ബോളിവുഡില്‍ ഏറ്റവുമധികം കാമുകിമാരുളള നടന്‍എന്ന റെക്കോര്‍ഡും സല്മാന് സ്വന്തം.
സിനിമയിലെത്തിയതിന് ശേഷം ഓരോ കാലത്തും സല്മാന് ഓരോ കാമുകിമാരായിരുന്നു. സംഗീത ബിജ്ലാനിയില് തുടങ്ങിയ പ്രണയം ഇപ്പോള്‍ റുമാനിയന്‍ മോഡല്‍ ലൂലിയ വാന്റൂറില്എത്തിനില്ക്കുന്നു. ഇതിനിടെ ഐശ്വര്യ റായിയും കത്രീന കൈഫും സറീന്ഖാനുമെല്ലാം വന്നുപോയി. സിനിമയിലെത്തിയതിന് ശേഷം പതിനൊന്ന് കാമുകിമാരാണ് സല്‍മാന്റെ ജീവിതത്തിലെത്തിയത്.
സംഗീത ബിജ്ലി
സംഗീത ബിജ്ലിയായിരുന്നു സല്‍മാന്റെ ആദ്യ കാമുകി. 1980കളുടെ തുടക്കത്തിലായിരുന്നു ഇത്. സംഗീത മിസ് വേള്‍ഡായി തിളങ്ങുന്ന കാലം. അപ്പോള്‍ പ്രായം 20. തൊണ്ണൂറുകളുടെ തുടക്കകാലം വരെ ഇരുവരും പ്രണയിച്ചു. സല്‍മാനെ വിട്ട സംഗീത ഇന്ത്യന്‍ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന് മുഹമ്മദ് അസ്ഹറുദ്ദീന്റെ ജീവിത പങ്കാളിയായി.
സോമി അലി
സോമി അലിയായിരുന്നു സല്‍മാന്റെ രണ്ടാം കാമുകി. സമല്‍മാന്റെ അമിതമദ്യപാനവും മോശം പെരുമാറ്റവും കാരണം സോമി സല്‍മാനോട് ഗുഡ്ബൈ പറഞ്ഞു. സോമിയോട് വിടപറഞ്ഞ ശേഷമായിരുന്നു സല്‍മാന്റെ വിഖ്യാത പ്രണയം.
ഐശ്വര്യ റായ്
സാക്ഷാല്ഐശ്വര്യ റായ് ആയിരുന്നു സല്‍മാന്റെ അടുത്ത കാമുകി. ഹം ദില്‍ ചുകേ സനം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ഇരുവരും പ്രണയത്തിലായത്. അപ്പോള്ഐശ്വര്യയുടെ പ്രായം 21. 2002ല്‍ ഐശ്വര്യ സല്‍മാനോട് വിട പറഞ്ഞു. അബിഷേക് ബച്ചനെ വിവാഹം ചെയ്യുകയും ചെയ്തു.
സ്നേഹ ഉളളാള്‍
ഐശ്വര്യയ്ക്ക് ശേഷം പതിനെട്ടുകാരിയായ സ്നേഹ ഉളളാളായിരുന്നു സല്‍മാന്റെ കാമുകി. സ്നേഹയുമായുളള ബന്ധം അധികകാലം നീണ്ടില്ല.
കത്രീന കൈഫ്
കത്രീന കൈഫായിരുന്നു സല്‍മാന്റെ മനംകവര്‍ന്ന അടുത്ത സുന്ദരി. ഇരുവരും വിവാഹത്തിന്റെ വക്കുവരെയെത്തി. വിവാഹിതരെപ്പോലെ ആയിരുന്നു കത്രീനയും സല്‍മാനും ജീവിച്ചിരുന്നതും. മേനേ പ്യാഞ്ഞ ക്യോം കിയാ എന്ന ചിത്രമാണ് ഇരുവരെയും പ്രണയത്തിലേക്ക് നയിച്ചത്. എന്നാല്ഏക് താ ടൈഗര്‍ ചിത്രത്തിലൂടെ ഇരുവരുടെയും പ്രണയം അവസാനിച്ചു.
ക്ലോഡിയ സീസ്ല
ജര്‍മന്‍ മോഡല്‍ ക്ലോഡിയ സീസ്ലയായിരുന്നു കത്രീനയ്ക്ക് ശേഷം സല്‍മാന്റെ പ്രണയിനി. കത്രീനയുമായി പിരിയാന്പ്രധാനകാരണം ക്ലോഡിയ ആയിരുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു.
സറീന് ഖാന്
ക്ലോഡിയ പോയതോടെ സല്‍മാന്റെ ജീവിതത്തിലേക്ക് എത്തിയത് സറീന് ഖാനായിരുന്നു. കത്രീനയുമായി രൂപസാദൃശ്യമുളളസറീനെ സിനിമയില്എത്തിച്ചത് സല്‍മാനാണെന്നായിരുന്നു അണിയറ വര്‍ത്തമാനങ്ങള്‍.
മാഹെക് കാഹല്‍
സറീന് പോയപ്പോള്‍ മാഹെക് കാഹല്‍ സല്മാനൊപ്പംകൂടി. സല്മാന്അവതാരകനായ റിയാലിറ്റിഷോയ്ക്കിടെ ആയിരുന്നു പുതിയ ബന്ധം. ഇതുംഅധികനാള് നീണ്ടില്ല.
ഡെയ്സിയും സനയും
ഡെയ്സി ഷായും സനാ ഖാനുമായി പിന്നെ സല്‍മാന്റെ കാമുകിമാര്‍. ഡെയ്സി ഷാ പോയി ഏറെകഴിയും മുന്‍പേ സനാ ഖാനുമായി സല്മാന് പ്രണയത്തിലായി.
ലൂലിയ
പ്രണയയാത്രയില് സല്മാന്ഇപ്പോള്എത്തിനില്ക്കുന്നത് 32കാരിയായ റുമാനിയന്‍ മോഡല്‍ ലൂലിയയിലാണ്. രണ്ടുവര്‍ഷം മുന്‍പ് നടന്നൊരു വിദേശ യാത്രയ്ക്കിടെയാണ് ഇരുവരും പരിചയപ്പെട്ടത്. അതോടെ കാമുകന് മാരിയസ് മോഗയെ ഉപേക്ഷിച്ച് ലൂലിയ സല്‍മാനൊപ്പം കൂടി.
COMMENTS