തൃപ്രയാര്‍: വിദേശ വനിതകള്‍ അടിവസ്ത്രമായി ഇടുന്ന ലെഗിന്‍സ് കേരളത്തിലെ പെണ്‍കുട്ടികള്‍ പുറംവസ്ത്രമായി ഇട്ടുനടക്കുകയാണെന്നും ഇതു സഹിക്കാനാവു...
തൃപ്രയാര്‍: വിദേശ വനിതകള്‍ അടിവസ്ത്രമായി ഇടുന്ന ലെഗിന്‍സ് കേരളത്തിലെ പെണ്‍കുട്ടികള്‍ പുറംവസ്ത്രമായി ഇട്ടുനടക്കുകയാണെന്നും ഇതു സഹിക്കാനാവുന്നില്ലെന്നും നടന് സലിംകുമാര്‍.
സ്ത്രീസംഘടനകള്‍ സ്ത്രീകളെ സഹായിക്കുന്നില്ല. പ്രിയദര്‍ശിനി ഓഡിറ്റോറിയത്തില്‍ നടന്ന തൃപ്രയാര്‍ നാടകവിരുന്നില്‍ രാമു കാര്യാട്ട്, കഴിമ്പ്രം വിജയന് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുകയായിരുന്നു സലിം കുമാര്‍.
legginsപടച്ചോനെ പാടിയുണര്‍ത്തുകയും പാടിയുറക്കുകയും ചെയ്യുന്ന യേശുദാസ് കേരളത്തിന്റെ സംസ്കാരത്തിനനുസരിച്ചുള്ള ഡ്രസ് കോഡ് വേണമെന്നാണ് പറഞ്ഞത്.
തന്റെ മക്കളെപ്പോലെയുള്ളവരോടാണ് ജീന്‍സ് ഇടരുതെന്ന് അദ്ദേഹം പറഞ്ഞത്. ജീന്‍സ് വന്ധ്യതയ്ക്കുവരെ കാരണമാകുമെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. അതിന് യേശുദാസിനെതിരെ നമ്മുടെ മഹിളകള്‍ കൊടിയും പിടിച്ചിറങ്ങി.
ഇവിടത്തെ സംഘടനകള്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നില്ല. കഴിവുതെളിയിച്ച് പ്രതിഭകളായ സ്ത്രീകളെ സ്ത്രീസംഘടനകള്‍ ഒഴിവാക്കുകയാണ് സലിം കുമാര്‍ കുറ്റപ്പെടുത്തി.
മഹിളകളുടെ പടുകൂറ്റന്‍ പ്രകടനത്തിലുണ്ടായിരുന്നത് ഏഴുപേര്‍. ഞാനിഷ്ടപ്പെടുന്ന പാര്‍ട്ടിയുടെ മഹിളകളും അതിലുണ്ടായിരുന്നു. അച്ഛന്റെ പ്രായമുള്ള ആളല്ലേ യേശുദാസ്. കേരളത്തില്‍ ജനിച്ചുപോയെന്ന കുറ്റമേ യേശുദാസ് ചെയ്തിട്ടുള്ളൂ.
തമിഴ്നാട്ടില്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തെ ആസ്ഥാനഗായകനാക്കി. കേരളത്തില്‍ യേശുദാസിനെ ആസ്ഥാനഗായകനാക്കാന് കുറച്ചുകാലം മുമ്പ് മന്ത്രി ടി.എം.ജേക്കബ് ശ്രമിച്ചിരുന്നു. അതിനെതിരെ ആസൂയയുമായി എത്തിയത് ഇവിടെ ഏതാനും ബുദ്ധിജീവികളടങ്ങുന്ന സംഘമായിരുന്നു സലിം കുമാര്‍ ആരോപിച്ചു.

COMMENTS