BREAKING NEWS
Search

അമ്മ എന്നെഴുതിയാല്‍ അഞ്ച് തെറ്റുവരുത്തുന്ന സിനിമാക്കാരും പുസ്തകം എഴുതുന്നു: സലീം കുമാര്‍



സിനിമ കാണുന്നതിനേക്കാള്‍ താന്‍ കൂടുതല്‍ സമയം ചെലഴിക്കുന്നത് പുസ്തക വായനയ്ക്കാണെന്ന് നടന്‍ സലീം കുമാര്‍. വായനയില്‍ സിനിമാക്കാര്‍ എഴുതുന്ന പുസ്തകങ്ങള്‍ ഉള്‍പ്പെടുത്താറില്ലെന്നും അമ്മ എന്നെഴുതിയാല്‍ അഞ്ച് തെറ്റുവരുത്തുന്ന ചില സിനിമാക്കാരാണ് പുസ്തകമെഴുതുന്നതെന്നും സലീം കുമാര്‍ പറഞ്ഞു.

സിനിമ കാണുന്നതിനേക്കാള്‍ സമയം പുസ്തക വായനയ്ക്കായി മാറ്റിവയ്ക്കുന്നു. ചെറുകഥകളാണ് കൂടുതലിഷ്ടം. എറണാകുള മഹാരാജാസ് കോളേജില്‍ മലയാളമായിരുന്നു പഠനവിഷയം. സിനിമ കാണുന്നതിനേക്കാള്‍ അനുഭവവും ദൃശ്യവും വായനയാണ് നല്‍കുക.

ഇടക്കിടെ പുസ്തകങ്ങള്‍ വാങ്ങും. പക്ഷേ, ഇതില്‍ സിനിമാക്കാര്‍ എഴുതിയ പുസ്തകം ഉണ്ടാവില്ല. അമ്മ എന്നെഴുതിയാല്‍ അഞ്ച് തെറ്റുവരുത്തുന്ന ചില സിനിമാക്കാരാണ് പുസ്തകമെഴുതുന്നത്. ഇത്തരക്കാര്‍ അന്താരാഷ്ട്ര കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് കേള്‍ക്കുമ്പോള്‍ അറിയാതെ ഈശ്വരനെ വിളിച്ചുപോവും- സലീം കുമാര്‍ പറഞ്ഞു



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “അമ്മ എന്നെഴുതിയാല്‍ അഞ്ച് തെറ്റുവരുത്തുന്ന സിനിമാക്കാരും പുസ്തകം എഴുതുന്നു: സലീം കുമാര്‍