സമീപകാല ബോളിവുഡിലെ സൂപ്പര്‍ പ്രണയജോഡികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഇരുവരും ഒരുമിച്ചാണിപ്പോള്‍ യാ...
സമീപകാല ബോളിവുഡിലെ സൂപ്പര്‍ പ്രണയജോഡികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഇരുവരും ഒരുമിച്ചാണിപ്പോള്‍ യാത്രചെയ്യുന്നത്. ഇവരുടെ വിവാഹം ബോളിവുഡിലെ സൂപ്പര്‍ ആഘോഷമായിരുന്നു. ഇപ്പോഴിതാ വിവാഹശേഷം ഇരുവരും ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ ഒരുമിക്കുന്നു.
സെയ്ഫും കരീനയും സിനിമയില്‍ ഒരുമിക്കുന്നുവെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍ കരീന ഇതെല്ലാം നിരാകരിക്കുകയായിരുന്നു. സെയ്ഫ് അലി ഖാന് ദിനേഷ് വിജനൊപ്പം നിര്‍മിക്കുന്ന ചിത്രത്തിലാണ് കരീന അഭിനയിക്കുമെന്ന് ഉറപ്പായിരിക്കുന്നത്.
കരീനയ്ക്ക് മുഴുനീള കഥാപാത്രമല്ല ചിത്രത്തിലുളളത്. പ്രധാനപ്പെട്ടൊരു സീനിലിലോ അല്ലെങ്കില്‍ സെയ്ഫിനൊപ്പം ഗാനരംഗത്തിലോ ആയിരിക്കും കരീന പ്രത്യക്ഷപ്പെടുക. അമേരിക്കയിലായിരിക്കും സെയ്ഫീനയുടെ അഭിനയും ക്യാമറയില്‍ പകര്‍ത്തുക.
സെയ്ഫും കരീനയും നാല് ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എല്‍ ഒ സി കാര്‍ഗില്‍, തഷാന്‍, കുര്‍ബാന്‍, ഏജന്റ് വിനോദ് എന്നിവയാണിത്. ഇപ്പോളിതാ ഈ നിരയിലേക്ക് ഒരു ചിത്രംകൂടി ഉറപ്പായിരിക്കുന്നു.
COMMENTS