തിരുവനന്തപുരം : റാന്‍സംവേര്‍ സൈബര്‍ ആക്രമണം കേരളത്തിലും വിവിധ സ്ഥാപനങ്ങളെ ബാധിച്ചതായി റിപ്പോര്‍ട്ട്. പത്തനംതിട്ടയില്‍ കോന്നി അരുവാപ്പുല...
തിരുവനന്തപുരം : റാന്‍സംവേര്‍ സൈബര്‍ ആക്രമണം കേരളത്തിലും വിവിധ സ്ഥാപനങ്ങളെ ബാധിച്ചതായി റിപ്പോര്‍ട്ട്.
പത്തനംതിട്ടയില്‍ കോന്നി അരുവാപ്പുലം പഞ്ചായത്ത് ഓഫീസിലെയും വയനാട്ടില്‍ തരിയോട് പഞ്ചായത്ത് ഓഫീസിലെയും കന്പ്യൂട്ടറുകള്‍ക്ക് ആക്രമണത്തില്‍ കുഴപ്പത്തിലായത്.
തരിയോട് പഞ്ചായത്ത് ഓഫീസിലെ നാല് വിന്‍ഡോസ് കന്പ്യൂട്ടറുകള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ പ്രവര്‍ത്തനരഹിതമാണ്. വെള്ളിയാഴ്ച ഷട്ട് ഡൗണ്‍ ചെയ്തുപോയ കന്പ്യൂട്ടറുകളാണ് ഇവയെന്നാണ് ഓഫീസ് അധികൃതര്‍ പറയുന്നത്.
തിങ്കള്‍ രാവിലെ ജീവനക്കാരെത്തി കന്പ്യൂട്ടറുകള്‍ തുറന്നപ്പോഴാണ് മൈ ഡോക്യൂമെന്റ്സിലുള്ള ഫയലുകള്‍ തുറക്കാനാവാതെ വന്നത്. മൂന്നുദിവസത്തിനകം തുകയടച്ചില്ലെങ്കില്‍ ഫയലുകള്‍ ഡിലീറ്റ് ചെയ്യുമെന്ന അറിയിപ്പും സ്ക്രീനില്‍ തെളിയുന്നുണ്ട്. സൈബര്‍ വിദഗ്ധര്‍ തന്നെ എത്തി കന്പ്യൂട്ടറുകള്‍ പരിശോധിച്ചുവരുന്നു.
അരുവാപ്പുലം പഞ്ചായത്തില്‍ കന്പ്യൂട്ടറുകള്‍ പ്രവര്‍ത്തനസജ്ജമാകണമെങ്കില്‍ 300 ഡോളര്‍ നല്‍കണമെന്നും ഇല്ലെങ്കില്‍ മുഴുവന്‍ ഫയലുകളും നശിപ്പിക്കുമെന്നും ഹാക്കര്‍മാര്‍ ഭീഷണി സന്ദേശത്തിലുണ്ട്.
റാന്‍സംവേര്‍ ഭീഷണിയെ തുടര്‍ന്ന് രാജ്യത്ത് പല ബാങ്കുകളുടെയും എടിഎമ്മുകള്‍ അടച്ചിരിക്കുകയാണ്. ഓഹരി വിപണികള്‍, ടെലികോം കന്പനികള്‍, വിമാനത്താവളങ്ങള്‍ എന്നിവയും ഭീഷണിയുടെ നിഴലിലാണ്.

COMMENTS