ഒരുപക്ഷേ നിങ്ങള്‍ വിശ്വസിച്ചേക്കില്ല. പക്ഷേ ഐറ്റംഗേള്‍ രാഖി സാവന്ത് ഉറപ്പിച്ചു പറയുന്നു, ഞാനിപ്പോഴും കന്യകയാണ്. താന്‍ കന്യകയാണെന്ന് രാ...
ഒരുപക്ഷേ നിങ്ങള്‍ വിശ്വസിച്ചേക്കില്ല. പക്ഷേ ഐറ്റംഗേള്‍ രാഖി സാവന്ത് ഉറപ്പിച്ചു പറയുന്നു, ഞാനിപ്പോഴും കന്യകയാണ്.
താന്‍ കന്യകയാണെന്ന് രാഖി പറയുന്നത് ഇങ്ങനെ… ഞാന്‍ ജനിച്ചതും വളര്‍ന്നതും മധ്യവര്‍ഗ കുടുംബത്തിലാണ്. എല്ലാ കാര്യങ്ങളിലും എനിക്ക് നിയന്ത്രണങ്ങളും വിലക്കുകളും ഉണ്ടായിരുന്നു. എന്റെയച്ഛന് പൊലീസുകാരനാണ്.
അച്ഛന് എപ്പോഴും എനിക്ക് നല്കിയ കര്‍ശന നിര്‍ദേശം ഇങ്ങനെയായിരുന്നു. നിനക്ക് ഇഷ്ടമുളളപോലെ എന്തും ചെയ്യാം. എങ്ങനെയും ജീവിക്കാം. പക്ഷേ, അത് വിവാഹശേഷം മാത്രമായിരിക്കണം.
അച്ഛന്റെ നിര്‍ദേശം ഞാനിപ്പോഴും പാലിക്കുന്നു. ഞാന്‍ വിവാഹിതയല്ല. എനിക്ക് ഭര്‍ത്താവില്ല. ഇത് രണ്ടുമായാല്‍ ഞാന്‍ എല്ലാം ചെയ്യും- രാഖി പറഞ്ഞു.
ഇതേസമയം, രാഖിയുടെ വാക്കുകള്‍ ബോളിവുഡില്‍ ആരും വിശ്വസിക്കുന്നില്ല. കാരണം കാമുകന് അഭിഷേക് അശ്വതിക്കൊപ്പം രാഖിയുടെ ജീവിതം അങ്ങനെയായിരുന്നു. ദമ്പതിമാരെപ്പോലെയായിരുന്നു അഭിഷേകും രാഖിയും കഴിഞ്ഞിരുന്നത്. എന്നാല്‍, അഭിഷേക് കാമുകനായിരുന്നെങ്കിലും വിലക്കുകള്‍ ഒന്നും താന്‍ ഇതുവരെ ലംഘിച്ചിട്ടില്ലെന്നാണ് അവിശാവിശ്വാസികള്ക്ക് രാഖിയുടെ മറുപടി.
ഞാന്‍ എനിക്ക് പറ്റിയ പങ്കാളിക്കായി കാത്തിരിക്കുകയാണ്. സിനിമാക്കാരിയായ ഞാന്‍ കന്യകയാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിച്ചേക്കില്ല. പക്ഷേ സത്യം ഇതാണ്. ഞാന്‍ കന്യകയാണ്. അവസരം ലഭിക്കാനായി ഞാനാരുടെയും കിടക്ക പങ്കിട്ടിട്ടില്ല. ഇനി ചെയ്യുകയുമില്ല. എന്നെ മനസ്സിലാക്കുന്ന, അംഗീകരിക്കുന്ന ഒരാള്‍ വരും. അയാള്‍ക്കായുളള കാത്തിരിപ്പിലാണ് ഞാന്‍. എനിക്കുളളതെല്ലാം അദ്ദേഹത്തിനുളളതാണ്- രാഖി സാവന്ത് പറയുന്നു.
COMMENTS