ചെന്നൈ: നടന് രജനീകാന്ത് ബിജെപിയിലേക്കു ചേക്കേറുമെന്നു സൂചന. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഇ...
ചെന്നൈ: നടന് രജനീകാന്ത് ബിജെപിയിലേക്കു ചേക്കേറുമെന്നു സൂചന. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഇന്ത്യന്‍ എക്സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ബിജെപി നേതാക്കള്‍ പ്രഝാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി രജനീകാന്തിനെ സമീപിച്ചിട്ടുണ്ടെന്നും കൂടിക്കാഴ്ച ഡല്‍ഹിയില്‍ വച്ചായിരിക്കുമെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോട്ടില്‍ പറയുന്നു. എന്നാല്‍, പ്രധാനമന്ത്രിയും രജനീകാന്തും കൂടിക്കാഴ്ച നടത്തുന്ന കാര്യം ബിജെപി തമിഴ്നാട് ഘടകം ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
രജനിയുടെ രാഷ്ട്രീയ പ്രവേശ വാര്‍ത്തയെ ബിജെപി സ്വാഗതം ചെയ്തപ്പോള്‍ മറ്റു പാര്‍ട്ടികള്‍ തണുപ്പന്‍ മട്ടില്‍ പ്രതികരിച്ചതും ഇതിനോട് കൂട്ടിവായിക്കണം.
എക്കാലത്തും രാഷ്ട്രീയക്കാരന്റെ കുപ്പായമണിഞ്ഞ ചലച്ചിത്ര താരങ്ങളെ ഇരുകയ്യും നീട്ടി തമിഴ് ജനത സ്വീകരിച്ചിട്ടുണ്ട്.
ആരാധകരുമായി അഞ്ചു ദിവസങ്ങളോളം കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ പ്രവേശനത്തിനുള്ള മുന്നോടിയാണെന്ന വ്യാഖ്യാനവും പരന്നിട്ടുണ്ട്. മാത്രമല്ല, യുദ്ധസജ്ജരായിരിക്കാന്‍ അദ്ദേഹം ആരാധകരോരെ അറിയിക്കുകയും ചെയ്തു. ദൈവം സഹായിച്ചാല്‍ താന്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന പ്രഖ്യാപനവും രജനി നടത്തി.
ജയലളിതയുടെ മരണശേഷം അണ്ണാഡിഎംകെയില്‍ പിളപ്പുണ്ടാക്കിയത് ബിജെപിയുടെ തന്ത്രമായിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതു ശരിവയ്ക്കുന്ന തരത്തിലാണ് നിലവിലെ തമിഴ്നാട് രാഷ്ട്രീയം. വിമത നേതാവ് ഒ. പനീര്‍ശെല്‍വം ബിജെപിയിലേക്കു ചേക്കേറുന്നതായ വാര്‍ത്തകള്‍ പുറത്തുവരുന്നു.
തെക്കേയിന്ത്യയില്‍ കാര്യമായ സ്വാധീനം ബിജെപിക്കില്ല. കര്‍ണ്ണാടകയില്‍ ഭരണത്തിലെത്തിയെങ്കിലും പാര്‍ട്ടിയ്ക്കിപ്പോള്‍ പഴയ ശക്തിയില്ല. തമിഴ്നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വം മുതലെടുത്ത് അവിടെ വേരുറപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നു വ്യക്തം.

COMMENTS