മമ്മൂട്ടിയെ നായകനാക്കി ഹരിഹരന് പ്രഖ്യാപിച്ച പയ്യംപള്ളി ചന്തു എന്ന ചിത്രം ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയിരുന്നു. എന്നാല്‍, ഇപ്പ...
മമ്മൂട്ടിയെ നായകനാക്കി ഹരിഹരന് പ്രഖ്യാപിച്ച പയ്യംപള്ളി ചന്തു എന്ന ചിത്രം ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇതേ പേരില്‍ രാജീവ് പിള്ളയെ നായകനാക്കി സലീംവാവ ചിത്രമൊരുക്കുന്നു.
പ്രഥ്വിരാജ് പ്രധാന വേഷത്തിലെത്തിയ തേജാഭായി ആന്‍ഡ് ഫാമിലിയില്‍ വില്ലനായി എത്തിയ രാജീവ് പിള്ള ഒരുപിടി ചിത്രങ്ങളിലൂടെ മോളിവുഡില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി രാജീവ് പിള്ള കളരി പഠിക്കുകയാണ്. ഇനിയയാണ് ചിത്രത്തിലെ നായിക. പുതുമുഖം നിഹാരിക എസ് മോഹനും പ്രധാന വേഷത്തിലെത്തുന്നു.
ഭീമന് രഘു, ബാബു ആന്റണി, സുരേഷ് കൃഷ്ണ, അബുസലീം, ഡോ. അരവിന്ദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വടക്കന്‍ വീരഗാഥയ്ക്കു മുമ്പ് പയ്യംപള്ളി ചിന്തുവിനെ കേന്ദ്ര കഥാപാത്രമാക്കിയൊരു ചിത്രം ഹരീഹരനും എംടിയും പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍, ആ പ്രോജക്ടിനു പകരമാണ് വടക്കന്‍ പാട്ടിലെ ചതിയന്‍ ചന്തുവിനു പുതു വ്യാഖ്യാനവുമായി ഇരുവരും എത്തി ചരിത്രം സൃഷ്ടിച്ചത്.
ചന്തുമായി മറ്റാരേയും ഇനി സങ്കല്പിക്കാന് കഴിയാത്തവണ്ണം മജ്ജയും മാംസവും നല്കി ചന്തുവായി മമ്മൂട്ടി പകര്‍ന്നാടി. മികച്ച നടനുള്ള ദേശീയ സംസ്ഥാന പുരസ്കാരങ്ങളും മമ്മൂട്ടിയെ തേടിയെത്തി.
അതിനുശേഷം പഴശ്ശിരാജയ്ക്കു മുമ്പും പയ്യംപള്ളി ചന്തുവിന്റെ പേര് ഉയര്‍ന്നുവന്നു. എന്നാല്‍, അതു നടന്നില്ല. മമ്മൂട്ടിയെ നായകനാക്കി എംടിയുടെ ക്ലാസിക് തിരക്കഥയില്‍ ഹരിഹരന് കേരള വര്‍മ്മ പഴശ്ശിരാജ എന്ന ചിത്രം ഒരുക്കുകയും ചെയ്തു.
അതിനിടെ എംടിയുടെ വിഖ്യാത നോവല്‍ രണ്ടാമൂഴം ഹരിഹരന്റെ സംവിധാനത്തില്‍ വെള്ളിത്തിരയിലെത്തും എന്ന വാര്‍ത്ത വന്നിരുന്നു. പിന്നീട് ചിത്രത്തില്‍ നിന്ന് ഹരീഹരന് പുറത്തായി. പരസ്യചിത്രസംവിധായകന്‍ ശ്രീകുമാര്‍ മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി എംടിയുടെ തിരക്കഥയില്‍ രണ്ടാമൂഴത്തിനു ദൃശ്യഭാഷ്യമൊരുക്കുന്നതായി പ്രഖ്യാപനമുണ്ടായി.
വ്യവസായി ബി.ആര്. ഷെട്ടി നിര്‍മ്മിക്കുന്ന ചിത്രം ഇന്ത്യയിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം എന്ന പേരില്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചു. ലാലിനൊപ്പം ഇന്ത്യയിലെ പ്രമുഖ നടന്മാര് മഹാഭാരത എന്നു പേരിട്ട ചിത്രത്തിന്റെ ഭാഗമാകുമെന്ന് സംവിധായകന് വെളിപ്പെടുത്തി.
അതിനു പിന്നാലെയാണ് പയ്യംപള്ളി ചന്തു രഞ്ജിത്തിന്റെ തിരക്കഥയില്‍ അഭ്രപാളിയില്‍ എത്തുമെന്ന് ഹരിഹരന് സൂചിപ്പിച്ചത്. തിരക്കഥ പൂര്‍ത്തിയായ ശേഷമേ പ്രോജക്ടിനെ കുറിച്ച് കൂടുതല്‍ പറയാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
Mammootty, Hariharan, Malayalam Movie, MT

COMMENTS