BREAKING NEWS
Search

ലക്ഷ്മി റായിയുടെ പേരു മാറ്റിയതാര്?

അവസരങ്ങള്‍ തേടിവരുമെന്ന പ്രതീക്ഷയില്‍ നടി ലക്ഷ്മി റായി പേരു മാറ്റി. റായി ലക്ഷ്മി എന്നാണ് പുതിയ പേര്! പേരിനു പഞ്ചു കിട്ടാനാണ് മാറ്റിയതെന്നാണ് പറയുന്നത്. പക്ഷേ, ന്യൂമറോളജിസ്റ്റിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടി പേരു മാറ്റിയതെന്നാണ് അടുപ്പക്കാര്‍ പറയുന്നത്.

ആക്ഷന്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന്റെ ഭാഗമായി പേരിനു പഞ്ച് കുട്ടാനാണ് പേരില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്നാണ് താരം അടുപ്പക്കാരോടു പറഞ്ഞിരിക്കുന്നത്.

ലക്ഷ്മി റായി എന്ന പേര് വളരെ സോഫ്റ്റാണ്. താനിപ്പോള്‍ കൂടുതലും അഭിനയിക്കുന്നത് ആക്ഷന്‍ സിനിമകളിലാണ് ലക്ഷ്മി പറയുന്നു. തന്നോട് അടുപ്പമുള്ളവര്‍ തന്നെ വിളിക്കുന്നത് റായി എന്നാണെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

lakshmi-raiഎന്തായാലും ലക്ഷ്മി സിനിമയില്‍ മലയാള സിനിമയില്‍ തിരിച്ചെത്തുകയാണ്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി തിരിച്ചെത്തുന്നത്. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്‍. ഇതൊരു ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രമായിരിക്കും. മമ്മൂട്ടിയുടെ ഭാര്യയുടെ വേഷത്തിലാണ് ചിത്രത്തില്‍ ലക്ഷ്മിറായി അഭിനയിക്കാനെത്തുന്നത്. രാജാധിരാജ എന്നാണു ചിത്രത്തിന്റെ പേര്.

ഷാഫി സംവിധാനം ചെയ്ത ചട്ടമ്പിനാട് എന്ന ചിത്രത്തിലാണ് അവസാനമായി മമ്മൂട്ടിയുടെ നായികയായി ലക്ഷ്മി റായി അഭിനയിച്ചത്. ചിത്രത്തിന്റെ കഥ എനിക്ക് ഇഷ്ടപ്പെട്ടു. മമ്മൂട്ടിയാണ് നായകന്‍ എന്നതു ചിത്രത്തില്‍ അഭിനയിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. മലയാള സിനിമയിലേക്കുള്ള ആദ്യ ഇന്നിംഗ്‌സില്‍ മോഹന്‍ലാലിന്റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം (റോക്ക് എന്‍ റോള്‍). രണ്ടാം ഇന്നിംഗ്‌സില്‍ മമ്മൂട്ടിയുടെ നായികയായി.

മമ്മൂട്ടിയോടൊപ്പം ഞാന്‍ അ ഭിനയിച്ച ചിത്രങ്ങളെല്ലാം വന്‍ വിജയം നേടിയിരുന്നു. സ്‌ക്രീനില്‍ മമ്മൂട്ടിയും ഞാനും നല്ല ജോടികളാണ് ലക്ഷ്മി റായി പറയുന്നു. അണ്ണന്‍ തമ്പി, പരുന്ത്, ചട്ടമ്പിനാട് എന്നീ ചിത്രങ്ങളിലാണ് ഇതിനുമുമ്പ് മമ്മൂട്ടിയുടെ നായികയായി ലക്ഷ്മി റായി അഭിനയിച്ചത്. ജൂണ്‍ പകുതിയോടെ പൊള്ളാച്ചിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തടിയും തുണിയും കുറച്ചിട്ടും അവസരങ്ങള്‍ കൂടുന്നില്ലെന്ന് കണ്ടാണ് ലക്ഷ്മി റായി പേരുമാറ്റിയതെന്നാണ് സിനിമാ മേഖലയിലുള്ള ചില അസൂയക്കാര്‍ പറഞ്ഞുപരത്തുന്നത്.

ഒരു വര്‍ഷം മുന്നേതന്നെ പേര് മാറ്റാന്‍ ആലോചിച്ചതാണ്. പക്ഷേ, പല സ്ഥലങ്ങളില്‍ മാറിമാറി താമസിക്കുന്നതിനാല്‍ അതിന് സാവകാശം ലഭിച്ചില്ല. ഇപ്പോള്‍ സമയം കിട്ടിയപ്പോള്‍ പിന്നെ രണ്ടാമതൊന്ന് ആലോചിച്ചില്ല. ഉടന്‍ പേരു മാറ്റി.

അച്ഛനാണ് പേരു മാറ്റാന്‍ നിര്‍ബന്ധിച്ചതെന്ന രഹസ്യവും ലക്ഷ്മി റായി വെളിപ്പെടുത്തുന്നു. പ്രിവ്യൂ, അറേബ്യന്‍ സഫാരി, രാനി രാണമ്മ, ഇരുമ്പ് കുതിര, അരണ്‍മനൈ എന്നിവയാണ് ലക്ഷ്മിയുടേതായി ഈ വര്‍ഷം റിലീസ് ചെയ്യാന്‍ സാധ്യതയുള്ള സിനിമകള്‍.

ഇരുമ്പു കുതിരയും അരണ്‍മനൈയുടെയും ചിത്രീകരണം ഏറെക്കുറേ പൂര്‍ത്തിയായി. രണ്ടിലും സഹനായികയുടെ റോളാണ് റായി ലക്ഷ്മിക്കുള്ളത്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ലക്ഷ്മി റായിയുടെ പേരു മാറ്റിയതാര്?