തനിക്കും പൃഥ്വിരാജിനും മോഡേണ്‍ കാഴ്ചപ്പാടുകളാണുളളതെന്ന് സുപ്രിയ. തങ്ങള്‍ രണ്ടുപേരും വളരെ സ്ട്രോങ്ങ് പേഴ്സണാലിറ്റീസാണെന്നും സുപ്രിയ പറയ...
തനിക്കും പൃഥ്വിരാജിനും മോഡേണ്‍ കാഴ്ചപ്പാടുകളാണുളളതെന്ന് സുപ്രിയ. തങ്ങള്‍ രണ്ടുപേരും വളരെ സ്ട്രോങ്ങ് പേഴ്സണാലിറ്റീസാണെന്നും സുപ്രിയ പറയുന്നു.
പലകുടുംബങ്ങളിലും ഒരാള്‍ സ്ട്രോങ്ങായിരിക്കും. അപ്പോള്‍ അവിടെ പ്രശ്നങ്ങള്‍ കുറയും. ഞാനും പൃഥ്വിരാജും വളരെ സ്ട്രോങ്ങ് പേഴ്സണാലിറ്റീസാണ്. രണ്ടുപേരും മോഡേണ്‍ കാഴ്ചപ്പാടുളളവര്‍. പക്ഷേ, നല്ല കൂട്ടുകാര്‍ ആയതിനാല്‍ എന്ത് പ്രശ്നവും പറഞ്ഞ് തീര്‍ക്കാന്‍ കഴിയും. പേടിയില്ലാതെ ഈഗോയില്ലാതെ പരസ്പരം സംസാരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും.
ഞാനൊരു ജേര്‍ണലിസ്റ്റാണ്. സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന വ്യക്തി. അത് നഷ്ടപ്പെടുമ്പോള്‍ സ്വാഭാവികമായും നീരസമുണ്ടാവും. മൊബൈല്‍ ഫോണ്‍ ക്യാമറകളാണ് സ്വാതന്ത്ര്യം ഇല്ലാതാക്കി പ്രയാസം ഉണ്ടാക്കുന്നത് സുപ്രിയ പറഞ്ഞു.
COMMENTS