പ്രണയിനികള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് തെറ്റല്ലെന്നും എന്നാല്‍ എപ്പോഴും ഇതേക്കുറിച്ച് മാത്രം ചിന്തിക്കുന്നത് പ്രണയത്തിന്റെ ആയുസ...
പ്രണയിനികള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് തെറ്റല്ലെന്നും എന്നാല്‍ എപ്പോഴും ഇതേക്കുറിച്ച് മാത്രം ചിന്തിക്കുന്നത് പ്രണയത്തിന്റെ ആയുസ്സ് ഇല്ലാതാക്കുമെന്നും നടി പ്രാച്ചി ദേശായ്.
പ്രണയത്തില്‍ ഏര്‍പ്പെട്ടാല്‍ പങ്കാളിയുമായി ശാരീരിക ബന്ധത്തില്‍ ഏര്പ്പെടാനാന് വ്യഗ്രതയുണ്ടാവുക സ്വാഭാവികമാണ്. എങ്കിലും പ്രണയത്തിന് തന്നെയാണ് പ്രാധാന്യം നല്‍കേണ്ടത്. നിരന്തരം ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടുള്ള പ്രണയത്തിന് ആയുസ് കുറവായിരിക്കും. ഈ ചിന്തമാത്രമായാല് പ്രണയിതാക്കള്‍ക്ക് പരസ്പരം മനസിലാക്കാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടും. സെക്സ് വേണ്ടെന്നു പറയുന്നില്ല. സന്ദര്‍ഭത്തിനും സാഹചര്യത്തിനും യോജിച്ച ഇണചേരല്‍ ആവാം. അതൊരു പ്രത്യേക അനുഭൂതിയാണ് – പ്രാച്ചി ദേശായ് പറഞ്ഞു.
അടുക്കും ചിട്ടയുമില്ലാത്ത പുരുഷന്മാരെ എനിക്കിഷ്ടമല്ല. കൗമാരത്തില്‍ നിരവധി പ്രണയബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. യൗവനത്തില്‍ എത്തിയപ്പോഴാണ് യാഥാര്‍ഥ്യം മനസ്സിലാവുന്നത്. അപ്പോഴുണ്ടായ പ്രണയവും പരാജയപ്പെട്ടിട്ടുണ്ട്. അന്നൊക്കെ വളരെ വിഷമം തോന്നിയിരുന്നു, കരഞ്ഞിരുന്നു. ഇപ്പോള്‍ അത്തരം ആവലാതികള്‍ എനിക്കില്ല. പ്രണയം തകര്‍ന്നാല്‍ അടിപൊളി വേഷം ധരിച്ച് ക്ലബ് പാര്‍ട്ടികളില്‍ പങ്കെടുക്കുക, ആഘോഷിക്കുക, പ്രണയപരാജയം മറക്കുക.
എനിക്കും ആത്മാര്‍ഥമായ പ്രണയമുണ്ടായിരുന്നു. അയാളും എന്നെ വഞ്ചിച്ചു. പക്ഷേ, ഒരിക്കലും മറക്കാനാവാത്ത ലൈംഗികാനുഭൂതി സമ്മാനിച്ചതും അയാളാണ്. അതോര്‍ക്കുമ്പോള്‍ എനിക്കിപ്പോഴും ആനന്ദം തോന്നാറുണ്ട്.
പുതിയ പ്രണയത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. മാനസികമായും ശാരീരകമായും ആനന്ദം ലഭിക്കുന്നു. ഗോസിപ്പുകളെ ഞാന്‍ ഭയക്കുന്നില്ല. എന്റെ ജീവിതം എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്, അല്ലാതെ ഗോസിപ്പുകാരല്ല- പ്രാച്ചി ദേശായ് തുറന്നുപറയുന്നു.
COMMENTS