ചെന്നൈ: നയന്‍ താരയെയും ഹന്‍സിക മോട് വാനിയെയും ഉപേക്ഷിച്ചു നടന് പ്രഭുദേവ പുതിയ കാമുകിയെ കണ്ടെത്തി. കന്നഡനടി തേജസ്വിനി പ്രകാശാണത്രേ പ്രഭു...
ചെന്നൈ: നയന്‍ താരയെയും ഹന്‍സിക മോട് വാനിയെയും ഉപേക്ഷിച്ചു നടന് പ്രഭുദേവ പുതിയ കാമുകിയെ കണ്ടെത്തി. കന്നഡനടി തേജസ്വിനി പ്രകാശാണത്രേ പ്രഭുദേവയുടെ ഹൃദയം ഇപ്പോള്‍ കീഴടക്കിയിരിക്കുന്നത്.
തേജസ്വിനിയും പ്രഭുദേവയും പല പാര്‍ട്ടികളിലും പ്രത്യക്ഷപ്പെടുന്നത് ഒന്നിച്ചാണത്രേ. നയന്‍സുമായി അകന്ന ശേഷം പ്രഭുദേവ ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ഇതിനിടയിലാണ് ഹന്‍സിക കയറിവന്നത്.
ചെന്നൈയില്‍ നിന്നു താമസം മുംബയിലേക്ക് മാറ്റിയ പ്രഭുദേവ ബോളിവുഡ് ചിത്രങ്ങളുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. ഇതിനിടയിലാണ് പുതിയ ഗോസിപ്പ് പിറന്നിരിക്കുന്നത്.
COMMENTS