ഇല്ല, ഇനിയില്ല. ന്യൂഇയര്‍ പാര്‍ട്ടിയില്‍ ആരാധക സദസ്സില്‍ ഡാന്‍സ് ചെയ്യാന്‍ ഞാനില്ല- നടി പൂനം പാണ്ഡെ പറയുന്നു. വെറുതെ പറയുന്നതല്ല, ഇ...
ഇല്ല, ഇനിയില്ല. ന്യൂഇയര്‍ പാര്‍ട്ടിയില്‍ ആരാധക സദസ്സില്‍ ഡാന്‍സ് ചെയ്യാന്‍ ഞാനില്ല- നടി പൂനം പാണ്ഡെ പറയുന്നു.
വെറുതെ പറയുന്നതല്ല, ഇത്തവണത്തെ ന്യൂഇയറിന് ആരാധകരുടെ സ്നേഹം കൂടിയതുകൊണ്ട് അനുഭവിച്ചതിന്റെ അടിസ്ഥാനത്തില്‍ പൂനം പറയുന്നതാണ്. ബാംഗ്ലൂരിലായിരുന്നു പൂനം ഇത്തവണ പുതുവത്സരം ആഘോഷിച്ചത്. കള്ള് അകത്ത് ചെന്നതോടെ ആരാധകരുടെ നിയന്ത്രണം വിടുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൂനം പറയുന്നത് ഇങ്ങനെ….
കനകപുര റോഡിലെ ഒരു ക്ലബിലായിരുന്നു പരിപാടി. തുടക്കം കുഴപ്പമില്ലായിരുന്നു. മദ്യപാനം മുറുകിയതോടെ സ്ഥിതിമാറി. എന്റെ കൂടെ പതിനഞ്ചോളം സഹായികള്‍ ഉണ്ടായിരുന്നു. നൂറിലധികം സെക്യൂരിറ്റി ഗാര്‍ഡുമാര്‍ ക്ലബിലും ഉണ്ടായിരുന്നു. പക്ഷേ അതൊന്നും മതിയായില്ല. ക്ലബില്‍ ഉണ്ടായിരുന്നവരെല്ലാം പുരുഷന്മാരായിരുന്നു. എല്ലാവരും കണക്കറ്റ് മദ്യപിച്ചിരുന്നു. കുടിയന്മാര് ഭ്രാന്തരെപ്പോലെയായിരുന്നു. താല്‍ക്കാലിക സ്റ്റേജ് തകര്‍ത്ത് അവര്‍ എനിക്ക് അരികിലേക്ക് പാഞ്ഞടുത്തു. ഞാന്‍ ജീവനുംകൊണ്ട് ഓടുകയായിരുന്നു.
ഇനി ഞാന്‍ ഇത്തപരം ന്യൂഇയര്‍ പാര്‍ട്ടികള്‍ക്ക് പോകില്ല. എത്ര കോടികള്‍ പ്രതിഫലം തരാമെന്ന് പറഞ്ഞാലും വേണ്ട. കാരണം ജീവിതത്തില്‍ ഒരിക്കലും ഞാനിത്രയും വേഗത്തില്‍ ഓടിയിട്ടില്ല. അതൊരു ഓട്ടം തന്നെയായിരുന്നു. ജീവന് രക്ഷിക്കാനുളള ഓട്ടം- പൂനം പാണ്ഡെ തുറന്നു പറയുന്നു.
ന്യൂ ഇയര്‍ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ പോകരുതെന്ന് മറ്റുനടിമാരെ പൂനം ഉപദേശിക്കാനും പൂനം മറന്നില്ല
COMMENTS