ബലാല്‍സംഗങ്ങളുടെയും പീഡനങ്ങളുടെയും നാടായിരിക്കുന്നു ഇന്ത്യ. ഓരോ ദിവസവും രാജ്യത്തെ ഞെട്ടിക്കുന്ന പീഡനകഥകളാണ് രാജ്യത്തിന്റെ വിവിധ ഭാഗത്തുന...
ബലാല്‍സംഗങ്ങളുടെയും പീഡനങ്ങളുടെയും നാടായിരിക്കുന്നു ഇന്ത്യ. ഓരോ ദിവസവും രാജ്യത്തെ ഞെട്ടിക്കുന്ന പീഡനകഥകളാണ് രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്ന് ഉയരുന്നത്. കര്‍ശനനിയമങ്ങള്‍ നടപ്പാക്കിയിട്ടും പീഡനങ്ങള്‍ക്ക് ഒരുകുറവുമില്ല. എന്നാല്‍ പീഡനം കുറയ്ക്കാന്‍ ഇന്ത്യയിലെ ഭാര്യമാര്‍ക്ക് കഴിയുമെന്ന് മോഡലും നടിയുമായ പൂനം പാണ്ഡേ പറയുന്നു.
നഗ്നതാപ്രദര്ശനത്തിലൂടെയാണ് പൂനം പാണ്ഡേ ശ്രദ്ധിക്കപ്പെട്ടത്. തുണിയില്ലാതെ ക്യാമറയ്ക്ക് മുന്നിലെത്തുന്ന പൂനം ആളുകളെ ബലാല്‍സംഗത്തിന് പ്രേരിപ്പിക്കുന്നു എന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു പൂനം.
ബലാല്‍സംഗം
ഇന്ത്യയിലെ ഭാര്യമാരാണ് ഇവിടെ ബലാല്‍സംഗം വര്‍ധിക്കാന്‍ കാരണം. ഭാര്യമാര്‍ അവരുടെ ഭര്ത്താക്കന്മാരെ ലൈംഗികമായി തൃപ്തിപ്പെടുത്തിയാല്‍ ബലാല്‍സംഗവും പീഡനവും കുറേയധികം ഒഴിവാക്കാനാവും. സിനിമയയോ , നഗ്നഫോട്ടോയോ കണ്ട് ആരും ബലാല്‍സംഗത്തിന് പോവില്ല. ഭാര്യമാരില്‍ നിന്നുളള ലൈംഗിക അസംതൃപ്തി തന്നെയാണ് പുരുഷന്മാരെ ബലാല്‍സംഗത്തിന് പ്രേരിപ്പിക്കുന്നത്, പ്രത്യേകിച്ചും സമൂഹത്തിലെ ഒരു വിഭാഗത്തില്‍പ്പെട്ടവര്‍.
ഡാന്‍സ് ബാറുകള്‍ തുറക്കാനുളള തീരുമാനം സ്വാഗതം ചെയ്യുന്നു. നിരത്തുകളില്‍ സ്ത്രീകള്‍ക്കെതിരെയുളള പീഡനം കുറയാന്‍ ഇത് സഹായിക്കും. പുരുഷന്മാര്ക്ക് ഡാന്‍സ്ബാറില്‍ നിന്ന് പലതരത്തിലുളള തൃപ്തി ലഭിക്കും. ഇത് അവരെ കുറ്റകൃത്യങ്ങളില്‍ നിന്ന് അകറ്റിനിറുത്തും.
അല്പവസ്ത്രം
സ്ത്രീകള്‍ വസ്ത്രം കുറച്ച് ധരിക്കുന്നു എന്നതും ബലാല്‍സംഗത്തിന് കാരണമല്ല. അത് വെറും ആരോപണമാണ്. സ്ത്രീകള്‍ വസ്ത്രത്തില്‍ പൊതിഞ്ഞുവന്നാലും ഇതൊക്കെ തന്നെയാവും നടക്കുക. അഞ്ചുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്യുന്നത് വസ്ത്രം കുറയുന്നത് കൊണ്ടാണോ?. ലൈംഗിക അസംതൃപ്തി തന്നെയാണ് ഇതിന് കാരണം.
സദാചാര പൊലീസ്
എല്ലാ നാട്ടിലും ഇപ്പോള്‍ സദാചാര പൊലീസ് ഇറങ്ങിയിട്ടുണ്ട്. അവരാണ് ഏറ്റവും വലിയ പ്രശ്നക്കാര്‍. നാട്ടില്‍ നിയമം നടപ്പാക്കുന്നതില്‍ അധികാരികളും പരാജയപ്പെടുന്നു. എന്തെങ്കിലും സംഭവിക്കുമ്പോള്‍ എല്ലാവരുടെയും സദാചാരം ഉയരും. ആരെയെങ്കിലും ബലിയാടാക്കി എല്ലാം ഒതുക്കി തീര്‍ക്കുകയും ചെയ്യും.
2011 ലോകകപ്പില്‍ ഇന്ത്യ ജയിക്കുകയാണെങ്കില്‍ ടീമംഗങ്ങള്‍ക്ക് മുന്നില്‍ പൂര്‍ണ നഗ്നയാവാമെന്ന പ്രഖ്യപനത്തോടെയാണ് പൂനം ശ്രദ്ധനേടിയത്. ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും തുണിയുരിയാന്‍ പൂനത്തിന് അനുമതി നല്‍കിയില്ല. തുടര്‍ന്ന് തുണിയില്ലാ ചിത്രങ്ങളിലൂടെ ട്വറ്ററിലൂടെയാണ് പൂനം ആരാധകരെ കോരിത്തരിപ്പിച്ചത്.
COMMENTS