ആലപ്പുഴ: കേരളത്തിലെ ജനങ്ങള്‍ക്ക് ഇഷ്ടമുള്ളതു കഴിക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാലികളെ കശാപ്പു ചെ...
ആലപ്പുഴ: കേരളത്തിലെ ജനങ്ങള്‍ക്ക് ഇഷ്ടമുള്ളതു കഴിക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാലികളെ കശാപ്പു ചെയ്യുന്നതിനു കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന നിയന്ത്രണത്തിനെതിരെ ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കേരളത്തിലെ ഭക്ഷണക്രമം ഡല്‍ഹിയില്‍ നിന്നും നാഗ്പൂരില്‍ നിന്നും തീരുമാനിക്കേണ്ട. പരമ്പരാഗതമായി കേരളത്തിലെ ജനങ്ങള്‍ പിന്തുടരുന്നൊരു ഭക്ഷണക്രമമുണ്ട്. ആരുവിചാരിച്ചാലും അതുമാറ്റാനാവില്ലെന്നും പിണറായി പറഞ്ഞു.
അതിനിടെ കന്നുകാലികളെ വില്ക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം മറികടക്കുന്നതിനു നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിനായി സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കും. നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട് അന്തിമതീരുമാനമെടുക്കാനായി മന്ത്രി കെ. രാജു തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണുന്നുണ്ട്.
കന്നുകാലികളെ കശാപ്പു ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് പ്രത്യേക നിയമനിര്‍മ്മാണ സാധ്യത പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.

COMMENTS