ആഗ്ര: താജ്മഹല്‍ സന്ദര്‍ശനത്തിനിടയില്‍ പ്രശസ്തമായ ഡയാന സീറ്റില്‍ ചെരുപ്പ് സ്ഥാപിച്ച വിശ്വസുന്ദരിക്കെതിരെ പുരാവസ്തു വകുപ്പ് പരാതി നല്കി. ...
ആഗ്ര: താജ്മഹല്‍ സന്ദര്‍ശനത്തിനിടയില്‍ പ്രശസ്തമായ ഡയാന സീറ്റില്‍ ചെരുപ്പ് സ്ഥാപിച്ച വിശ്വസുന്ദരിക്കെതിരെ പുരാവസ്തു വകുപ്പ് പരാതി നല്കി. വിശ്വസുന്ദരി ഒലീവിയ ഫ്രാന്‍സണ്‍ കല്പോയാണ് ചെരുപ്പുവിവാദത്തില് കുടുങ്ങിയത്.
താജ്മഹലിന് മുന്പില് സ്ഥാപിച്ചിട്ടുള്ള മാര്‍ബിള്‍ ബഞ്ചാണ് ഡയാന സീറ്റ് എന്ന പേരില്‍ അറിയപ്പെടുന്നത്. 1992ല്‍ താജ്മഹല്‍ സന്ദര്‍ശിച്ച ഡയാന രാജകുമാരി ഈ ബഞ്ചിലിരുന്ന് വിശ്രമിച്ചിരുന്നു.
താജ്മഹലിനു മുന്‍പിലുള്ള കുളത്തിലാണ് ഈ ബഞ്ച് സ്ഥാപിച്ചിരിക്കുന്നത്. ബാഗില്‍ നിന്നും ചെരുപ്പുകളെടുത്ത വിശ്വസുന്ദരി ചെരുപ്പുകള്‍ താഴെ വയ്ക്കാതെ ബഞ്ചില്‍ വച്ചതാണ് വിവാദമായത്. താജ്മഹലിന്റെ സാംസ്ക്കാരിക പൈതൃകത്തെ വിശ്വസുന്ദരി അപമാനിച്ചുവെന്നാണ് പുരാവസ്തു വകുപ്പ് ആരോപിക്കുന്നത്. പുരാവസ്തുവകുപ്പിന്റെ പരാതിയില്‍ ആഗ്ര പൊലീസ് കേസെടുത്തു.
COMMENTS