കോഴിക്കോട്: കോഴിക്കോട് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് 1.2 കോടി നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ പിടികൂടി. രാത്രി എട്ടുമണിയോടെ പിവി...
കോഴിക്കോട്: കോഴിക്കോട് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് 1.2 കോടി നിരോധിച്ച 500, 1000 രൂപ നോട്ടുകള്‍ പിടികൂടി. രാത്രി എട്ടുമണിയോടെ പിവിഎസ് ആശുപത്രി പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് റവന്യു ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റവന്യു ഇന്റലിജന്‍സ് വിഭാഗം പരിശോധന നടത്തിയത്. സംഭവത്തില്‍ വടക്കാഞ്ചേരി സ്വദേശി സിറാജുദ്ദീനെ കസ്റ്റഡിയിലെടുത്തു.
കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

COMMENTS