മോഹന്‍ലാലും മമ്മൂട്ടിയും മഞ്ജു വാര്യരുമൊക്കെ ഉണ്ടെങ്കിലും സൈബര്‍ ലോകത്തെ സിനിമാതാരം നസ്രിയ നസീമാണ്. നേരം എന്ന ഒരൊറ്റ സിനിമ നസ്രിയയ്ക്ക് ...
മോഹന്‍ലാലും മമ്മൂട്ടിയും മഞ്ജു വാര്യരുമൊക്കെ ഉണ്ടെങ്കിലും സൈബര്‍ ലോകത്തെ സിനിമാതാരം നസ്രിയ നസീമാണ്. നേരം എന്ന ഒരൊറ്റ സിനിമ നസ്രിയയ്ക്ക് കൊണ്ടുവന്നത് ഒന്നൊന്നര നല്ല നേരമാണ്. മലയാളത്തിലും തമിഴിലും കൈനിറയെ ചിത്രങ്ങള്‍. ഫേസ്ബുക്കില്‍ താരങ്ങളില്‍ താരം… അങ്ങനെ ആകെ മൊത്തം ടോട്ടല്‍ നസ്രിയയ്ക്ക് നല്ല നേരമാണ്.
ഇതിനിടെയില്‍ തന്റെ നേട്ടങ്ങളുടെയും നല്ല നേരത്തിന്റെയും രഹസ്യം വെളിപ്പെടുത്താന്‍ നസ്രിയയ്ക്ക് മടിയില്ല. അത് എന്താണെന്നല്ലേ, സൂപ്പര്‍ താരം മമ്മൂട്ടിയുടെ ഉപദേശങ്ങള്‍. മമ്മൂട്ടിയുടെ ഉപദേശങ്ങളാണ് തന്നെ ഈ നിലയില്‍ എത്തിച്ചതെന്ന് നസ്രിയ വ്യക്തമാക്കുന്നു.
ഇതേക്കുറിച്ച് നസ്രിയയുടെ വാക്കുകള്‍ ഇങ്ങനെ…
പളുങ്കിന്റ സെറ്റിലാണ് മമ്മൂട്ടിയെ ആദ്യം കാണുന്നത്. അന്നുമുതല്‍ മമ്മൂട്ടിയുമായി നല്ല അടുപ്പമാണുളളത്. എന്നെ സ്വാധീനിച്ച വ്യക്തികളില്‍ ഒന്നാം സ്ഥാനമാണ് അദ്ദേഹത്തിന്. മമ്മൂട്ടിയുടെ വാക്കുകള്‍ ഞാന്‍ പൂര്‍ണമായി ഉള്‍ക്കൊളളുന്നു. ഇതാണ് എന്നെ ഈ നിലയില്‍ എത്തിക്കാന്‍ സഹായിച്ചത്. നേരേ വാ നേരേ പോ എന്ന ചിന്താഗതിക്കാരനാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും അതുപോലെ തന്നെ.
COMMENTS