തിരുവനന്തപുരം: മലയാള സിനിമയില്‍ മമ്മൂട്ടി ഒഴികെ എല്ലാ താരങ്ങള്‍ക്കുമൊപ്പം താന്‍ മദ്യപിച്ചിട്ടുണ്ടെന്ന് നടനും ഫോട്ടോഗ്രാഫറുമായ എന്‍ എല്‍...
തിരുവനന്തപുരം: മലയാള സിനിമയില്‍ മമ്മൂട്ടി ഒഴികെ എല്ലാ താരങ്ങള്‍ക്കുമൊപ്പം താന്‍ മദ്യപിച്ചിട്ടുണ്ടെന്ന് നടനും ഫോട്ടോഗ്രാഫറുമായ എന്‍ എല്‍ ബാലകൃഷ്ണന്.
മോഹന്‍ലാല്‍ ഉള്‍പ്പടെ എല്ലാ നടന്മാര്‍ക്കുമൊപ്പം ഞാന്‍ മദ്യപിച്ചിട്ടുണ്ട്. മമ്മൂട്ടിയെ ഇതുവരെ മദ്യം കഴിച്ച് കണ്ടിട്ടില്ല. എം ടി വാസുദേവന്‍ നായരോടൊപ്പം മദ്യപിക്കാന്‍ കഴിയാത്തത് ഇപ്പോഴും വിഷമമായി ശേഷിക്കുന്നു -എന്‍ എല്‍ ബാലകൃഷ്ണന് പറഞ്ഞു.
കെ എന്‍ ഷാജികുമാര്‍ രചിച്ച ഷാപ്പിലെ ’ഷാപ്പിലെ കറികളും കഥകളും പാട്ടുകളും’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് എന്‍ എല്‍ ബാലകൃഷ്ണന് മദ്യപാനത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
COMMENTS